കൊല്ലം: ചിതറ ചല്ലിമുക്കിൽ മുൻ മന്ത്രി വീണാജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ചാറ്റൽ മഴയിൽ തെന്നിമാറിയ ഇന്നോവ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിന് സൈഡിലുണ്ടായിരുന്ന ഇരുചക്ര വാഹനത്തിലും വീണയുടെ വാഹനം ഇടിച്ചു. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയാലാണ്.
ഒരു മണിയോടെയാണ് വീണാജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് വീണ ജോർജും കുടുംബവും മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.















