ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 03:40 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് വന്‍ അട്ടിമറി. കിരീടസാധ്യതകളില്‍ ഏറെ മുന്നിലുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ ജാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ 56-ാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ജുവാന്‍ മാനുവല്‍ സെറുണ്‍ഡോളയാണ് സിന്നറെ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 3-6, 2-6, 7-5, 6-1, 6-1 എന്ന സ്‌കോറിനായിരുന്നു സെറുണ്‍ഡോളയുടെ അവിസ്മരണീയ വിജയം.

കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം തുടര്‍ച്ചയായി 30 മത്സരങ്ങള്‍ ജയിച്ചു വന്ന സിന്നര്‍, കരിയര്‍ ഗ്രാന്‍ഡ്സ്ലാം തികയ്‌ക്കാന്‍ ശേഷിക്കുന്ന ഏക വലിയ കിരീടമായ ഫ്രഞ്ച് ഓപ്പണ്‍ ഇത്തവണ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറപ്പിച്ചിരുന്നത്. പ്രത്യേകിച്ച്, നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരസ് വലതു കൈത്തണ്ടയിലെ പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ സാഹചര്യത്തില്‍ സിന്നര്‍ക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

മത്സരത്തിന്റെ ആദ്യ രണ്ട് സെറ്റുകളും നേടി ശക്തമായ നിലയിലായിരുന്ന സിന്നര്‍ മൂന്നാം സെറ്റില്‍ 5-1 ന് മുന്നിലായിരുന്നു. വിജയത്തിലേക്ക് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മത്സരത്തിന്റെ ഗതി തിരിഞ്ഞത്. കടുത്ത ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സിന്നര്‍ക്ക് തുടര്‍ച്ചയായി 18 പോയിന്റുകള്‍ നഷ്ടമായി. മത്സരം 5-4 എന്ന നിലയിലായപ്പോള്‍ താരം കോര്‍ട്ടില്‍ കുനിഞ്ഞിരിക്കുകയും പിന്നീട് മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയും ചെയ്തു.

രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും സിന്നര്‍ക്ക് ആ സെറ്റും തുടര്‍ന്നുള്ള രണ്ട് സെറ്റുകളും കനത്ത മാര്‍ജിനില്‍ നഷ്ടപ്പെടുകയായിരുന്നു. മത്സരസമയത്ത് താപനില 84 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിന്ന് 90 ലേക്ക് ഉയര്‍ന്നത് കളിക്കാരെ ബാധിച്ചിരുന്നു. എങ്കിലും കാലാവസ്ഥയെയല്ല, തന്റെ ശാരീരിക അവസ്ഥയെയാണ് സിന്നര്‍ പഴിച്ചത്. അവസാന 20 ഗെയിമുകളില്‍ 18 എണ്ണത്തിലും സിന്നര്‍ പരാജയപ്പെട്ടു. 2000-ല്‍ ആന്ദ്രേ അഗാസിക്ക് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിലോ അതിന് മുന്‍പോ പുറത്താകുന്ന ആദ്യത്തെ പുരുഷ ഒന്നാം നമ്പര്‍ സീഡായി സിന്നര്‍ മാറി.

Tags: french openoutjanik sinner
Share
Tweet
SendShare

More News from this section

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies