സ്ത്രീധനക്കൊതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍; പ്രതികള്‍ക്ക് ഇളവില്ല, ഭര്‍തൃസഹോദരന്റെ അപ്പീല്‍ തള്ളി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീധനക്കൊതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍; പ്രതികള്‍ക്ക് ഇളവില്ല, ഭര്‍തൃസഹോദരന്റെ അപ്പീല്‍ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 08:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വിവാഹത്തിന് ശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവണതയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സുപ്രീം കോടതി. പതിനാറ് വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീധന മരണക്കേസില്‍, തനിക്ക് ലഭിച്ച ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് രാജ്യത്തെ പരമോന്നത കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. വധുവിന്റെ വീട്ടുകാരെ സാമ്പത്തികമായി പിഴിഞ്ഞെടുക്കുന്നവര്‍ക്ക് നിയമവ്യവസ്ഥ ശക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസമുള്ളവര്‍ പോലും വിവാഹശേഷം പണത്തിനായി പെണ്‍കുട്ടികളുടെ കുടുംബത്തെ അപമാനിക്കുന്ന അവസ്ഥയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസ് പരിഗണിക്കവെ, സമൂഹത്തിലെ ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ ബെഞ്ച് രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിച്ചു.

‘എന്തിനാണ് ആണ്‍കുട്ടികള്‍ വിവാഹം കഴിച്ച ശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും ഇത്തരത്തില്‍ അപമാനിക്കുന്നത്? ഭര്‍തൃഗൃഹങ്ങളില്‍ നിന്ന് വധുക്കള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല.’ വിവാഹശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും കോടതി കുറ്റപ്പെടുത്തി.

കീഴ്‌ക്കോടതികള്‍ വിധിച്ച ശിക്ഷാ നടപടികള്‍ പൂര്‍ണ്ണമായും ശരിവെച്ച സുപ്രീം കോടതി, ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയില്ലെന്ന് തറപ്പിച്ചു പറഞ്ഞു. 2010-ല്‍ ഛത്തീസ്ഗഢിലാണ് ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പണവും കാറും ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബാംഗങ്ങളും യുവതിയെ നിരന്തരം ദ്രോഹിച്ചിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയുണ്ടായി.

മരണപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും പണച്ചൊല്ലി യുവതി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബവും കോടതിയില്‍ മൊഴി നല്‍കി. വിവാഹജീവിതത്തിന്റെ ഏഴ് വര്‍ഷത്തിനുള്ളില്‍ നടന്ന അസ്വാഭാവിക മരണമായതിനാല്‍ ഇതിനെ നിയമപരമായി സ്ത്രീധന മരണമായി തന്നെ കണക്കാക്കാമെന്ന് കോടതി വിലയിരുത്തി. കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ബി (സ്ത്രീധന മരണം), 306 (ആത്മഹത്യാ പ്രേരണ), 498എ (ഗാര്‍ഹിക പീഡനം) എന്നീ ഗുരുതരമായ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും ശിക്ഷ വിധിച്ചിരുന്നു.

ഈ ശിക്ഷ മുന്‍പ് ഛത്തീസ്ഗഢ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികളിലൊരാളായ ഭര്‍തൃസഹോദരന്‍ സുപ്രീം കോടതിയെ സമീപിച്ചതും ഒടുവില്‍ തിരിച്ചടി നേരിട്ടതും.

Tags: Supreme Courtdowry
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies