ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 01:52 pm IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ കായികലോകത്തെ ഞെട്ടിച്ച വന്‍ അട്ടിമറി. ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ച് പത്തൊന്‍പതുകാരനായ ബ്രസീലിയന്‍ താരം ജോവോ ഫോന്‍സെക്ക റോളണ്ട് ഗാരോസിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി. കരിയറിലാദ്യമായാണ് ഫോന്‍സെക്ക ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ പ്രവേശിക്കുന്നത്. ഫിലിപ്പ് ചാട്രിയര്‍ കോര്‍ട്ടില്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന മാരത്തണ്‍ മത്സരത്തില്‍, ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു ബ്രസീലിയന്‍ കൗമാരക്കാരന്റെ അവിശ്വസനീയ തിരിച്ചുവരവ്. സ്‌കോര്‍: 4-6, 4-6, 6-3, 7-5, 7-5.

ഈ തോല്‍വിയോടെ ചരിത്രപരമായ 25-ാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ജോക്കോവിച്ചിന്റെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്. കാര്‍ലോസ് അല്‍കാരസിന്റെ അസാന്നിധ്യവും രണ്ടാം റൗണ്ടില്‍ ജാനിക് സിന്നറുടെ പുറത്താകലും ജോക്കോവിച്ചിന് മുന്നില്‍ പാത എളുപ്പമാക്കുമെന്ന് കരുതിയിരുന്നിടത്താണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഫോന്‍സെക്ക പുതിയ ചരിത്രമെഴുതിയത്. ഇതോടെ ഇത്തവണ പാരിസില്‍ ഒരു പുതിയ പുരുഷ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ പിറക്കുമെന്നുറപ്പായി.

മത്സരത്തില്‍ ജോക്കോവിച്ച് 70 വിന്നറുകള്‍ പായിച്ചപ്പോള്‍ ഫോന്‍സെക്ക 68 എണ്ണം നേടി. ബ്രസീലിയന്‍ താരം 47 അണ്‍ഫോഴ്‌സ്ഡ് എററുകള്‍ വരുത്തിയപ്പോള്‍ ജോക്കോവിച്ചിന്റെ പിഴവുകള്‍ 39 ആയിരുന്നു. എന്നാല്‍ അക്കങ്ങള്‍ക്കപ്പുറം, മത്സരത്തിന്റെ നിര്‍ണായക നിമിഷങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളം നിറഞ്ഞതാണ് ഫോന്‍സെക്കയ്‌ക്ക് തുണയായത്.

‘എനിക്ക് ജയിക്കാന്‍ കഴിയുമെന്ന് സത്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല,’ മത്സരശേഷമുള്ള അഭിമുഖത്തില്‍ ഫോന്‍സെക്ക പറഞ്ഞു. ‘ഞാന്‍ കോര്‍ട്ടിലിറങ്ങി കളി ആസ്വദിക്കുക മാത്രമാണ് ചെയ്തത്. എന്റെ വലിയൊരു മാതൃകാപുരുഷനെതിരെ കളിക്കാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണ്. ആദ്യമായാണ് ഞാന്‍ അദ്ദേഹത്തിനെതിരെ കളിക്കുന്നത്. നൊവാക്കിനോട് നന്ദി പറയുന്നു, ഈ വിജയത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.’

ആദ്യ രണ്ട് സെറ്റുകളില്‍ ജോക്കോവിച്ചിന്റെ പരിചയസമ്പന്നതയ്‌ക്കായിരുന്നു മുന്‍തൂക്കം. ഒന്നാം സെറ്റില്‍ 5-1 എന്ന ശക്തമായ ലീഡിലേക്ക് ജോക്കോവിച്ച് കുതിച്ചെങ്കിലും, തളരാതെ പോരാടിയ ഫോന്‍സെക്ക സ്‌കോര്‍ 5-4 ലേക്ക് എത്തിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. എങ്കിലും ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റും നേടി 24 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ ജോക്കോവിച്ച് വിജയത്തോടടുത്തപ്പോഴായിരുന്നു ഫോന്‍സെക്കയുടെ അവിശ്വസനീയമായ പോരാട്ടവീര്യം കണ്ടത്.

മൂന്നാം സെറ്റില്‍ 4-1 ന്റെ ലീഡിലേക്ക് ഉയര്‍ന്ന ഫോന്‍സെക്ക കരുത്തുറ്റ ഷോട്ടുകളിലൂടെ ജോക്കോവിച്ചിനെ സമ്മര്‍ദ്ദത്തിലാക്കി സെറ്റ് സ്വന്തമാക്കി. കളിയിലെ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായത് നാലാം സെറ്റിലാണ്. തോല്‍വിയുടെ തൊട്ടരികില്‍, തന്റെ സര്‍വീസില്‍ 3-4 എന്ന സ്‌കോറിലും 15/40 എന്ന നിലയിലും ഫോന്‍സെക്ക പതറിയില്ല. രണ്ട് ബ്രേക്ക് പോയിന്റുകള്‍ അതിസാഹസികമായി രക്ഷപെടുത്തിയ താരം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടുകയായിരുന്നു.

തീപാറിയ അഞ്ചാം സെറ്റില്‍ ജോക്കോവിച്ച് 3-1 ന് മുന്നിലെത്തിയെങ്കിലും, ഒടുവില്‍ കളിയിലെ അവസാന എട്ട് ഗെയിമുകളില്‍ ആറെണ്ണവും സ്വന്തമാക്കി ഫോന്‍സെക്ക പാരിസിലെ കാണികളെ വിസ്മയിപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഉജ്ജ്വലമായ മൂന്ന് എയ്സുകള്‍ ഉതിര്‍ത്തുകൊണ്ടാണ് ബ്രസീലിയന്‍ താരം വിജയം കുറിച്ചത്.

ഫോന്‍സെക്കയുടെ കരിയറിലെ രണ്ടാമത്തെ മാത്രം ടോപ്പ്-10 വിജയമാണിത്. ഇതിനുമുമ്പ് 2025 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആന്‍ഡ്രേ റുബ്ലേവിനെ താരം അട്ടിമറിച്ചിരുന്നു. കൂടാതെ, ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ശേഷം ജോക്കോവിച്ച് ഒരു ഗ്രാന്‍ഡ്സ്ലാം മത്സരം കൈവിടുന്നത് കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ്. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തുന്ന ആദ്യ കൗമാരക്കാരന്‍ എന്ന ചരിത്ര നേട്ടവും ഇതോടെ ഫോന്‍സെക്ക സ്വന്തമാക്കി.

Tags: french openNOVAK DJOKOVICout
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies