കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസം; ശക്തമായ കാറ്റും കനത്ത മഴയും പെയ്ത് ഡല്‍ഹി-എന്‍.സി.ആര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസം; ശക്തമായ കാറ്റും കനത്ത മഴയും പെയ്ത് ഡല്‍ഹി-എന്‍.സി.ആര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 05:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങളെ ശ്വാസംമുട്ടിച്ച കടുത്ത ഉഷ്ണതരംഗത്തിന് ഒടുവില്‍ ശമനം. വ്യാഴാഴ്ച വൈകുന്നേരത്തോടെ മേഖലയില്‍ വീശിയടിച്ച ശക്തമായ ഇടിമിന്നലോടു കൂടിയ കനത്ത മഴ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശക്തമായ കാറ്റിനും ഇടത്തരം മുതല്‍ കനത്ത മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനം. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് ഈ സീസണിലെ സാധാരണ താപനിലയേക്കാള്‍ രണ്ട് ഡിഗ്രി കുറവാണ്. അന്നത്തെ കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ഉയരുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയ്‌ക്ക് മുകളില്‍ രൂപപ്പെട്ട ശക്തമായ ‘വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും’ ഇതിനോടനുബന്ധിച്ചുണ്ടായ ചുഴലിക്കാറ്റ് രൂപീകരണവുമാണ് ഈ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണം.

ഇത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വായുമണ്ഡലത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തതാണ് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് വഴിയൊരുക്കിയത്. ഇടിമിന്നലോടുകൂടിയ ഈ സാഹചര്യം തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. സുരക്ഷ മുന്‍നിര്‍ത്തി മരങ്ങളുടെ ചുവട്ടില്‍ അഭയം തേടുന്നത് ഒഴിവാക്കണമെന്നും, ബലഹീനമായ കെട്ടിടങ്ങളുടെയോ നിര്‍മ്മിതികളുടെയോ സമീപത്ത് നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ഇടിമിന്നലുള്ള സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: DelhiRain
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies