വടകരയിലെ സഹകരണ ബാങ്ക് നിക്ഷേപകന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രഫുല്‍ കൃഷ്ണന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വടകരയിലെ സഹകരണ ബാങ്ക് നിക്ഷേപകന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രഫുല്‍ കൃഷ്ണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 08:34 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വടകരയില്‍ വയോധികനായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍. ബാങ്ക് ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബി.ജെ.പി നേതാവ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചതും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടതും.

മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ഇബ്രാഹിം ഹാജി തനിക്ക് ചില ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നതായി പ്രഫുല്‍ കൃഷ്ണന്‍ വെളിപ്പെടുത്തി. താന്‍ ഇല്ലാതാവുകയാണെങ്കില്‍ ഈ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും ബി.ജെ.പി നേതാവ് വ്യക്തമാക്കി. യു.ഡി.എഫ് നേതൃത്വത്തിലുള്ള കടത്തനാട് കോണ്‍ട്രാക്ട് സഹകരണ ബാങ്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പ്രദേശവാസികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം സമാഹരിച്ചത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയാണ് തിരുവള്ളൂര്‍ സ്വദേശിയായ ഇബ്രാഹിം ഹാജി ഈ ബാങ്കിലിട്ടത്.

ഹൃദ്രോഗബാധിതനായ ഇബ്രാഹിം ഹാജിക്ക് കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്കായി പണം അടിയന്തരമായി ആവശ്യമുണ്ടായിരുന്നു. തുക തിരികെ ചോദിച്ച് ബാങ്കിനെ സമീപിച്ചെങ്കിലും ഒരു രൂപ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ല. യു.ഡി.എഫ് നേതാക്കളോടും മുഖ്യമന്ത്രി പിണറായി വിജയനോടും ഇബ്രാഹിം ഹാജി സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ആരില്‍ നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. ബാങ്ക് ഭാരവാഹിയായ ബഷീര്‍ ഒരിക്കല്‍ ഇബ്രാഹിം ഹാജിക്ക് മടങ്ങിവന്ന ചെക്ക് (വണ്ടിച്ചെക്ക്) നല്‍കി പറ്റിക്കാന്‍ നോക്കിയതായും ഇതിനെതിരെ ഇബ്രാഹിം ഹാജി കോടതിയെ സമീപിച്ചിരുന്നതായും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

ഇതിന് പുറമെ ബാങ്കിന്റെ വാഹനം ഉപയോഗിച്ച് ഇബ്രാഹിം ഹാജിയെ ഇടിച്ചുകൊല്ലാന്‍ ശ്രമം നടന്നതായും ബി.ജെ.പി നേതാവ് ആരോപിച്ചു. ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിലുള്ള കടുത്ത മനോവിഷമത്തെ തുടര്‍ന്ന് കോഴിക്കോട് ഡി.സി.സി സെക്രട്ടറിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ സുധീര്‍കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്നാണ് വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഈ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്ന കാര്യം ഇബ്രാഹിം ഹാജിയുടെ മരണമൊഴിയിലുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: BJPpraful krishnancongress leadersibrahim haji death
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies