ഒന്നരവയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നരവയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

നെടുമങ്ങാട്: നെടുമങ്ങാട് കരിക്കുഴിയില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിദിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ ശരീരത്തിലേറ്റ തുടര്‍ച്ചയായ മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങളിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛന്‍ അഷ്‌കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കരിക്കുഴിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഷ്‌കര്‍ ചോറ് നല്‍കുന്നതിനിടയില്‍ കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് കുട്ടിയുടെ അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ഷിദിന്റെ അമ്മൂമ്മയും (അമ്മയുടെ അമ്മ) മുത്തശ്ശനും (അച്ഛന്റെ അച്ഛന്‍) പോലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരമായ പീഡനവിവരങ്ങള്‍ പുറത്തുവന്നത്.

രണ്ടാനച്ഛനായ അഷ്‌കര്‍ കുട്ടിയെ നിരന്തരം ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഏകദേശം ഒരു മാസം മുമ്പ് ഇയാള്‍ കുട്ടിയുടെ കൈ തല്ലിയൊടിച്ചിരുന്നതായും പരാതിയിലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം മുമ്പുണ്ടായ മര്‍ദനത്തിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റ് ഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇത് നേരത്തെയുള്ള ക്രൂരതകളുടെ തുടര്‍ച്ചയാണെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തില്‍ അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്ത പോലീസ്, നിലവില്‍ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

Tags: mothernedumangadstep fathercoustodytoddler death
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies