ഇല്ലായ്മകളുടെ ഓര്‍മ്മകളില്‍ നിന്ന് 'മേയര്‍ കെയര്‍'; 5000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇല്ലായ്മകളുടെ ഓര്‍മ്മകളില്‍ നിന്ന് ‘മേയര്‍ കെയര്‍’; 5000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 07:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുട്ടിക്കാലത്തെ സ്വന്തം അനുഭവങ്ങളും ഇല്ലായ്മകളുമാണ് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുന്ന ‘മേയര്‍ കെയര്‍’ പദ്ധതിക്ക് പിന്നിലെ പ്രചോദനമെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. കോര്‍പ്പറേഷന്റെ മേയര്‍ കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടയും ബാഗും ടിഫിന്‍ ബോക്‌സും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങാന്‍ ശേഷിയില്ലാത്ത കുട്ടികളുടെ സങ്കടങ്ങള്‍ നേരിട്ടറിഞ്ഞു വളര്‍ന്നതുകൊണ്ടാണ് ഈ അവസരത്തില്‍ അവര്‍ക്ക് താങ്ങാകാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു.

പദ്ധതിക്കായി കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും സഹായിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സാമഗ്രികള്‍ നേരിട്ട് കിറ്റുകളായി വാങ്ങി നല്‍കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഗ്രാമീണ സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മേയര്‍ ചടങ്ങില്‍ പങ്കുവെച്ചു. ‘റബ്ബര്‍ എസ്റ്റേറ്റിന് നടുവിലായിരുന്നു ഞങ്ങളുടെ സ്‌കൂള്‍. കൊടുംമഴയത്ത് കുടയ്‌ക്ക് പകരം വാഴയില തലയില്‍ ചൂടിയാണ് അന്ന് പലരും സ്‌കൂളില്‍ പോയിരുന്നത്. റബ്ബര്‍ വിത്തുകള്‍ നിലത്തുരച്ച് ചൂടാക്കി പരസ്പരം ദേഹത്ത് വെച്ച് കളിച്ചുള്ള രസകരമായ ആ നാളുകളിലും വലിയ സങ്കടങ്ങള്‍ ക്ലാസ് റൂമുകളില്‍ ഉണ്ടായിരുന്നു.

മാതാപിതാക്കളുടെ ജോലിയില്ലായ്മയോ മരണമോ കാരണം ബുക്കോ ബാഗോ കുടയോ വാങ്ങാന്‍ കഴിയാത്ത പത്തോ പതിനഞ്ചോ കുട്ടികള്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. അവരുടെ അന്നത്തെ ആ ദുഃഖങ്ങള്‍ മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നല്‍കിയത്,’ വി.വി. രാജേഷ് ഓര്‍മ്മിച്ചു. പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിലെ അയ്യായിരത്തോളം കുട്ടികള്‍ക്കാണ് ബാഗ്, കുട, ടിഫിന്‍ ബോക്‌സ് എന്നിവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുത്തത്.

Tags: mayorVV rajeshTiffin Boxmayor caregiven bagsumberlla
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies