മലപ്പുറം: മലബാർ ദേവസ്വം ബോർഡ് അന്യായമായി പിടിച്ചെടുത്ത തിരുമന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികൾക്ക് തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു . കഴിഞ്ഞ 10 വർഷമായി സി പി എം നിയന്ത്രണത്തിലുള്ള മലബാർ ദേവസ്വം ബോർഡ് ഈ ക്ഷേത്രം കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു.
ഹൈക്കോടതി വിധി ദേവസ്വം ബോർഡിന് കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു. മുസ്ലീം നേതാക്കളെ ഉൾപ്പെടുത്തി പൂരാഘോഷ കമ്മിറ്റി ഉണ്ടാക്കിയും ക്ഷേത്രത്തിന്റെ ചുമരുകൾ പച്ച നിറത്തിലാക്കിയും ക്ഷേത്രത്തെ ഒരു മതേതര കേന്ദ്രമാക്കാനാണ് ബോർഡ് ശ്രമിച്ചത്. മലബാർ ദേവസ്വം ബോർഡ് പിടിച്ചെടുത്ത മുഴുവൻ ക്ഷേത്രങ്ങളും ഭക്തർക്ക് തിരിച്ച് നൽകി ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിന്റെ കൊള്ളയിൽ നിന്നും സംരക്ഷിക്കാൻ യു ഡി എഫ് ഗവർൺമെൻ്റ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .















