ചെന്നൈ: തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ തമിഴക വെട്രി കഴകം (ടി.വി.കെ) ഭാരവാഹികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. ടി.വി.കെ യൂത്ത് വിങ് ശ്രീവൈകുണ്ഠം ഓര്‍ഗനൈസര്‍ ബാലമുരുകന്‍, പാര്‍ട്ടി പ്രവര്‍ത്തകനായ ജയപാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
നല്ലൊരു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ തങ്ങള്‍ക്കൊപ്പം കൂട്ടിയ പ്രതികള്‍, ഇവരെ ഒരു ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണത്തിലോ പാനീയത്തിലോ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.















