കുറഞ്ഞ ചെലവില്‍ വിമാനയാത്ര; പുതിയ 'ബേസിക് ഫെയര്‍' കാറ്റഗറിയുമായി എയര്‍ ഇന്ത്യ; പുതിയ ടിക്കറ്റ് പ്ലാനില്‍ എന്തൊക്കെയുണ്ട്?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറഞ്ഞ ചെലവില്‍ വിമാനയാത്ര; പുതിയ ‘ബേസിക് ഫെയര്‍’ കാറ്റഗറിയുമായി എയര്‍ ഇന്ത്യ; പുതിയ ടിക്കറ്റ് പ്ലാനില്‍ എന്തൊക്കെയുണ്ട്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 07:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യവുമായി എയര്‍ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കായി ‘ബേസിക് ഫെയര്‍’ എന്ന പുതിയ ടിക്കറ്റ് വിഭാഗമാണ് കമ്പനി അവതരിപ്പിച്ചത്. അധിക സേവനങ്ങള്‍ ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് ചെലവ് കുറച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

പുതിയ ബേസിക് ഫെയര്‍ വിഭാഗത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 15 കിലോഗ്രാം വരെ ചെക്ക്-ഇന്‍ ബാഗേജും 7 കിലോഗ്രാം വരെ കാബിന്‍ ബാഗേജും അനുവദിക്കും. കൂടാതെ യാത്രയ്‌ക്കിടെ സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും. എന്നാല്‍ സാധാരണ ഇക്കണോമി ടിക്കറ്റുകളില്‍ ഉള്‍പ്പെടുന്ന സൗജന്യ ഭക്ഷണം ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കില്ല. അതേസമയം, ഭക്ഷണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

യാത്രയ്‌ക്ക് 24 മണിക്കൂര്‍ മുമ്പ് വരെ അധിക തുക നല്‍കി വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍, ജെയിന്‍, ഡയബറ്റിക് ഭക്ഷണങ്ങള്‍ പ്രീ-ബുക്ക് ചെയ്യാം. വിമാന സമയത്തില്‍ മാറ്റമുണ്ടായാല്‍ പ്രീ-ബുക്ക് ചെയ്ത ഭക്ഷണം അടുത്ത വിമാനത്തിലേക്ക് മാറ്റുകയോ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തുക തിരികെ നല്‍കുകയോ ചെയ്യും. വ്യത്യസ്ത വിഭാഗം യാത്രക്കാരുടെ ആവശ്യങ്ങളും യാത്രാ ശീലങ്ങളും പരിഗണിച്ചാണ് ഉപഭോക്തൃ സൗഹൃദമായ ഈ മാറ്റമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

2024-ല്‍ അവതരിപ്പിച്ച വാല്യൂ, ക്ലാസിക്, ഫ്‌ലെക്‌സ് എന്നീ ഫെയര്‍ കാറ്റഗറികള്‍ക്ക് പുറമെയാണ് ഇപ്പോള്‍ ബേസിക് ഫെയറും അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കസ്റ്റമര്‍ കെയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫീസുകള്‍ എന്നിവയിലൂടെ മാത്രമാണ് ബേസിക് ഫെയര്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.

പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതിയോട് യാത്രക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമായിരിക്കും കൂടുതല്‍ റൂട്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. കുറഞ്ഞ ചെലവില്‍ വിമാനയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

Tags: selected flightsair indialaunches basic fareno complimentry melas
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies