തൃശൂർ: പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ നിന്ന് ദേശീയപാതയിലെ പായുന്ന വാഹനങ്ങൾക്കിടയിലേക്ക് ഓടി കയറാൻ ശ്രമിച്ച കുട്ടിയെ അധ്യാപകർ ആണ് പിടിച്ചുകൊണ്ടുവന്നത്.
സംഭവത്തിന് ശേഷം നടത്തിയ കൗൺസിലിങ്ങിൽ പീഡന വിവരം പുറത്ത് വന്നത്. മധ്യവയസ്കൻ പീഡിപ്പിച്ചെന്ന് കുട്ടിയുടെ മൊഴി നൽകിയത്. മകൾ കടന്നു പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് മാതാവ് പറഞ്ഞു.
വീട്ടിൽ വെച്ചും 13 കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് മാതാവിന്റെ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ ഉപദ്രവിച്ച പട്ടിക്കാട് പുതു വീട്ടിൽ അബ്ബാസിനെ പോലീസ് അറസ്റ്റ് ചെയ്തു.















