വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല'; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 05:20 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കെഎസ് യു തൃശൂർ ജില്ലാ കമ്മിറ്റിയിൽ തർക്കങ്ങളും ചേരിപ്പോരും രൂക്ഷമാകുന്നു. കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാട്ടിന് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ രംഗത്തെത്തി. ഇനി ജില്ലാ കമ്മിറ്റി പരിപാടികൾക്ക് വന്നാൽ കാല് വെട്ടുമെന്നും ഭൂമിക്ക് മുകളിൽ വെച്ചേക്കില്ലെന്നും ഗോകുൽ ഗുരുവായൂർ ഭീഷണിപ്പെടുത്തുന്നതിന്റെയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യം പറയുന്നതിന്റെയും ഓഡിയോ സന്ദേശം ജനം ടിവിക്ക് ലഭിച്ചു.

ജില്ലയിലെ പുതിയ ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വധഭീഷണിയിലേക്ക് വഴിമാറിയത്. തനിക്കും ചില ആളുകളുടെ പേരുകൾ നിർദ്ദേശിക്കാനുണ്ട് എന്ന് വിഷ്ണു പറഞ്ഞതാണ് ഗോകുൽ ഗുരുവായൂരിനെ ചൊടിപ്പിച്ചത്. “നിന്നെ നേരിട്ട് കിട്ടിയാൽ തീർത്തുകളയും, മുൻപ് നിനക്ക് സംരക്ഷണം നൽകി ഒഴിവാക്കി വിട്ടത് ഞാനാണ്, ഇനി മേലാൽ തൃശൂരിലെ പരിപാടികളിൽ ഇടപെടാൻ വന്നാൽ വെച്ചേക്കില്ല” തുടങ്ങിയ കടുത്ത ഭീഷണികളാണ് ഓഡിയോയിലുള്ളത്.

ആകാശത്തിന് താഴെയുള്ള എന്തിനും ഏതിനും പോലീസിലും കോടതിയിലും പരാതിയുമായി ഓടുന്ന ആളാണ് ഗോകുൽ ഗുരുവായൂരെന്നും, എന്നാൽ സ്വന്തം സഹപ്രവർത്തകനോട് പോലും ഇത്രയും തരംതാണ ഭാഷയിലാണ് ഇയാൾ പെരുമാറുന്നതെന്നും ജനങ്ങൾ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ സെക്രട്ടറി വിഷ്ണു ഡിസിസി പ്രസിഡൻ്റിനും കെഎസ് യു സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. ഈ വധഭീഷണി ഓഡിയോ പുറത്തുവന്നതോടെ കെഎസ് യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ്സ് നേതൃത്വങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും ആഭ്യന്തര കലഹങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.

Tags: ksuGokul Guruvayur
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies