പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 08:03 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാവൂർ: ദേശീയ വായനാദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ ജൂൺ 18 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന് തുടക്കമായി. വിദ്യാർഥികളിൽ വായനാശീലം വളർത്തുകയും മലയാള സാഹിത്യത്തിന്റെ പാരമ്പര്യവും വിജ്ഞാനസംസ്കാരവും പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.

“താളിയോലകളിൽ നിന്ന് ആധുനിക പുസ്തകങ്ങളിലേക്ക് – അറിവിന്റെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച Pragati Speaks on National Reading Day പരിപാടി ശ്രദ്ധേയമായി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ “ഓരോ ദിവസവും വായനാദിനമായി തീരട്ടെ; വായനയുടെ ശക്തി മനസ്സിലാക്കി അത് എന്റെ ജീവിതവ്രതമാക്കി സ്വീകരിക്കുന്നു” എന്ന പ്രതിജ്ഞയെടുത്തു.

മാനേജിങ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ, “ദിവസവും വായനയ്‌ക്കായി ഒരുമണിക്കൂർ മാറ്റിവയ്‌ക്കൂ; അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി മാറ്റും” എന്ന മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകൾ പങ്കുവെച്ചുകൊണ്ട് വായനയുടെ പ്രാധാന്യം വിശദീകരിച്ചു. താളിയോല ഗ്രന്ഥങ്ങളുടെ ചരിത്രം, നിർമ്മാണരീതി, സംരക്ഷണ മാർഗങ്ങൾ, മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ അവ വഹിച്ച പങ്ക് എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും താളിയോലകളുടെ മാതൃകകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. വായനമാസാചരണത്തിന്റെ ഭാഗമായി പുസ്തകപരിചയം, കഥപറച്ചിൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, പുസ്തകമേള, പുസ്തകപ്രദർശനം എന്നിവയും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ സുചിത്ര ഷൈജിത് അറിയിച്ചു. വായനയിലൂടെ അറിവും മൂല്യബോധവും വളർത്തിയെടുക്കാനും പാരമ്പര്യത്തെയും നവീന വായനാസംസ്കാരത്തെയും കൂട്ടിയിണക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് അക്കാദമി അധികൃതർ വ്യക്തമാക്കി.

Tags: pragathi speaksnational reading day
ShareTweetSendShare

More News from this section

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം തമിഴ്‌നാട്ടില്‍ തുടരുന്നു”; മുന്നറിയിപ്പുമായി ഡോ. ടി.പി. സെന്‍കുമാര്‍

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

‘കടക്കെണിക്ക് മേല്‍ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമാര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘250 രൂപ താങ്ങുവില പ്രഖ്യാപനം കര്‍ഷകരെ പരിഹസിക്കുന്നത്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍. ഹരി

Latest News

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies