തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ആരംഭിച്ച് രാജീവ് ചന്ദ്രശേഖർ. ആംബുലൻസ് സേവനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
‘നേമം വികസനത്തിന്റെ ആസ്ഥാനം’ എന്ന പേരിലാണ് ഓഫീസ് അറിയപ്പെടുക. ജനങ്ങൾക്ക് നേരിട്ട് എത്തിച്ചേരാൻ കഴിയുന്ന സേവന കേന്ദ്രമായി ഓഫീസ് പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ വിവേചനമോ അവഗണനയോ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ ശക്തമായ നിലപാടുമായി പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനകേന്ദ്രിത വികസന മാതൃകയാണ് ലക്ഷ്യമെന്ന് സൂചിപ്പിച്ച അദ്ദേഹം, ജനസേവനവും അടിയന്തര സഹായ സംവിധാനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന സംവിധാനം മണ്ഡലത്തിൽ ആദ്യമായാണ് ഒരുക്കുന്നതെന്നും അറിയിച്ചു.
പുതിയ ഓഫീസ് ആരംഭിച്ചതോടെ നേമം മണ്ഡലത്തിലെ ജനസേവന സംവിധാനത്തിന് പുതിയ മാതൃക രൂപപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.















