സൗന്ദര്യലഹരി വിവർത്തനം ചെയ്തതോടെ ചുള്ളിക്കാടും ‘സംഘി’?; സാഹിത്യലോകത്ത് പുതിയ വിവാദം
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൗന്ദര്യലഹരി വിവർത്തനം ചെയ്തതോടെ ചുള്ളിക്കാടും ‘സംഘി’?; സാഹിത്യലോകത്ത് പുതിയ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 03:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശ്രീ ആദിശങ്കരാചാര്യർ രചിച്ച പ്രശസ്ത ദേവീസ്തോത്രമായ സൗന്ദര്യലഹരി മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ആരംഭിച്ചതോടെ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സാമൂഹ്യമാധ്യമങ്ങളിലെ ഇടതു വേഷക്കാരായ വിമർശനകരുടെ ആക്രമണത്തിന് പാത്രമാകുന്നു. 100 സംസ്കൃത ശ്ലോകങ്ങളുള്ള ഈ മഹത്തായ കൃതിയെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള സാഹസിക ഭാഷാപരീക്ഷണമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

ശങ്കരാചാര്യരുടെ കൃതിയിൽ ചുള്ളിക്കാട് കൈവെച്ചതോടെ, “പഴയ കമ്മ്യൂണിസ്റ്റ് കവി സംഘിയായോ?” എന്ന ചോദ്യമാണ് ചില ഇടതുപക്ഷ സാംസ്കാരിക വൃത്തങ്ങളിൽ ഉയരുന്നത്. ഈ വിവർത്തനശ്രമം സംഘപരിവാർ അജണ്ടയെ സഹായിക്കുമെന്ന വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ എം.എൽ. ജോണി രംഗത്തെത്തി.

“ഒരു സുവർണ്ണ ഭൂതകാലത്തെ ചരിത്രാവശ്യത്തിനല്ലാതെ തിരികെ കൊണ്ടുവരുന്നത് വലതുപക്ഷ സൗന്ദര്യശാസ്ത്രത്തെ തൃപ്തിപ്പെടുത്താനാണ്” എന്നാണ് ജോണിയുടെ പ്രതികരണം. ചുള്ളിക്കാടിന്റെ സൗന്ദര്യലഹരി വിവർത്തനത്തെ പ്രശംസിച്ചവർക്കെതിരെയും അദ്ദേഹം പരോക്ഷ വിമർശനം ഉന്നയിച്ചു.

അതേസമയം,ലക്ഷ്മി ശങ്കർ, ഉണ്ണികൃഷ്ണൻ ശ്രീശൈലം , ദിവാകരൻ വിഷ്ണു മംഗലം ഉൾപ്പെടെ നിരവധി പേർ ചുള്ളിക്കാടിന്റെ സംരംഭത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മലയാള സാഹിത്യത്തിനും ഭാഷയ്‌ക്കും വലിയ സംഭാവനയാകുന്ന ശ്രമമാണിതെന്നാണ് ഇവരുടെ നിലപാട്.

സൗന്ദര്യലഹരി അദ്വൈത വേദാന്തം, ഭക്തി, മന്ത്രശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന ശങ്കരാചാര്യരുടെ അനശ്വര കൃതിയാണ്. ആദ്യ 41 ശ്ലോകങ്ങൾ ആനന്ദലഹരി എന്നറിയപ്പെടുന്നു; ദേവിയുടെ ശക്തിയും മന്ത്രതത്ത്വവും പ്രതിപാദിക്കുന്ന ഭാഗമാണിത്. ശേഷിക്കുന്ന 59 ശ്ലോകങ്ങളിൽ ദേവിയുടെ ശിരസ്സുമുതൽ പാദംവരെ രൂപമാധുര്യത്തിന്റെ അപൂർവ കാവ്യവിവരണമാണ്.

മുമ്പ് കുമാരനാശാനും സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിഭാഷ പോലും വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെയാണ് ചുള്ളിക്കാട് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ശങ്കരാചാര്യരുടെ ഗഹനമായ സംസ്കൃതചിന്തയെ പച്ച മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്നത് ചെറിയ കാര്യമല്ല. മലയാള ഭാഷയ്‌ക്കും കാവ്യചരിത്രത്തിനും വിലപ്പെട്ട സംഭാവനയാകാവുന്ന ഈ സംരംഭത്തെ രാഷ്‌ട്രീയ ലേബലുകൾകൊണ്ട് മാത്രം വിലയിരുത്തുന്നതിനെതിരെ സാഹിത്യലോകത്ത് ചർച്ച ശക്തമാകുകയാണ്.

Tags: FEATURED2adi sankaracharyaBalachandran ChullikkaduSaundarya Lahari
Share
Tweet
SendShare

More News from this section

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

Latest News

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies