മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 03:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ച നടത്താതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. സർക്കാരിന്റെ പുതിയ നയപരമായ തീരുമാനങ്ങളിൽ വ്യക്തതയും സുതാര്യതയും വേണമെന്നാവശ്യപ്പെട്ടാണ് സുധീരൻ പരസ്യമായി രംഗത്തെത്തിയത്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് കോൺഗ്രസ് തലത്തിലും യു ഡി എഫിലും വിശദമായ ചർച്ച നടക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു ചർച്ചയ്‌ക്കു ശേഷം നയം രൂപപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദങ്ങളും ആശങ്കകളും ഒഴിവാക്കാനാകുമായിരുന്നുവെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

മദ്യവ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ സമൂഹത്തിൽ ഉയർന്ന സംശയങ്ങളും ആശങ്കകളും ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദേശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുത്. എല്ലാ തീരുമാനങ്ങളും സുതാര്യമായിരിക്കണം. കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

കരിമണൽ ഖനന നയത്തിലും അവ്യക്തത തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

സ്വകാര്യവൽക്കരണം കോൺഗ്രസിന്റെ നയമാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നുണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകളെ തന്നെ പരോക്ഷമായി ചോദ്യം ചെയ്താണ് ഇപ്പോൾ സുധീരന്റെ പരസ്യ വിമർശനം. ഇതോടെ കോൺഗ്രസിനുള്ളിലെ ഭിന്നതകൾ വീണ്ടും പുറത്തുവരുകയാണ്.

Tags: VM SUDHEERANCM VD Satheeshan
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies