കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ KEAM 2026 ഫലം നാളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യനിർണയ ഫലം വൈകിയതാണ് കീം ഫലം പ്രസിദ്ധീകരണം നീളാൻ കാരണമായത്. നേരത്തെ ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, മാർക്ക് ചേർക്കൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതോടെ തീയതി മാറ്റുകയായിരുന്നു.
സിബിഎസ്ഇ റീവാലുവേഷൻ മാർക്കുകൾ കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.
ഫലം കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാകും: https:///cee.kerala.gov.in
ഫലപ്രഖ്യാപനത്തോടെ സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പ്രക്രിയയ്‌ക്ക് തുടക്കമാകും.















