മെസി' എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 01:51 pm IST
Facebook
Twitter
WhatsAppTelegram

ഡാലസ്: റെക്കോര്‍ഡുകള്‍ ലയണല്‍ മെസിയെ പിന്തുടരുകയാണോ, അതോ മെസി റെക്കോര്‍ഡുകളെ തേടിപ്പോകുകയാണോ? ലോക ഫുട്‌ബോളില്‍ വീണ്ടും ചരിത്രം കുറിച്ച് അര്‍ജന്റീനന്‍ നായകന്‍. ജോര്‍ദാനെതിരായ മത്സരത്തില്‍ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോളറായി മെസി മാറി.

ഡാലസില്‍ നടന്ന ഗ്രൂപ്പ് പോരാട്ടത്തില്‍ ജോര്‍ദാനെ 3-1ന് കീഴടക്കിയ അര്‍ജന്റീനയുടെ വിജയത്തിന് മാറ്റുകൂട്ടിയത് 80-ാം മിനിറ്റില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്ന ആ മാസ്മരിക ഫ്രീകിക്കായിരുന്നു. ആ ഒറ്റഗോള്‍ ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും മെസിയുടെ പേരിലാക്കി. 2022 ഖത്തര്‍ ലോകകപ്പില്‍ തുടങ്ങിയ ഗോള്‍വേട്ടയാണ് മെസി ഇപ്പോഴും തുടരുന്നത്.

ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരായ നിര്‍ണായക മത്സരങ്ങളില്‍ വലകുലുക്കിയ മെസി, 2026 ലോകകപ്പിലും അതേ മികവ് തുടരുകയാണ്. ഈ ടൂര്‍ണമെന്റില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഇരട്ടഗോളും നേടിയ മെസി, ജോര്‍ദാനെതിരെയും ഗോള്‍ നേടി തുടര്‍ച്ചയായ ഏഴാം ലോകകപ്പ് മത്സരത്തിലും സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി.

ഇതിന് മുമ്പ് ഫ്രാന്‍സിന്റെ ഇതിഹാസ താരം ജസ്റ്റ് ഫോണ്ടൈനും ബ്രസീലിന്റെ ജെയര്‍സീനോയും തുടര്‍ച്ചയായി ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോര്‍ഡ് പങ്കിട്ടിരുന്നു. വര്‍ഷങ്ങളായി നിലനിന്ന ആ നേട്ടമാണ് ഇപ്പോള്‍ മെസി സ്വന്തം പേരിലേക്ക് മാറ്റിയത്. ഇനി ആ റെക്കോര്‍ഡിന്റെ മുകളില്‍ ഒരേയൊരു പേര് മാത്രം ലയണല്‍ മെസി.

ജോര്‍ദാനെതിരായ ഗോള്‍ മെസിയുടെ ലോകകപ്പ് കരിയറിലെ 19-ാം ഗോളായിരുന്നു. ഈ ലോകകപ്പില്‍ മാത്രം ആറാം ഗോളും. ഫ്രീകിക്കിലൂടെ മെസി നേടുന്ന ഏഴാമത്തെ ലോകകപ്പ് ഗോള്‍ കൂടിയാണിത്. അര്‍ജന്റീന ജേഴ്‌സിയില്‍ ഫ്രീകിക്കില്‍ നിന്ന് നേടുന്ന 12-ാം ഗോളും. ഇതോടെ ദേശീയ ടീമിനായി മെസിയുടെ ആകെ ഗോള്‍സംഖ്യ 123 ആയി ഉയര്‍ന്നു. 145 ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ ഈ പട്ടികയില്‍ മെസിക്ക് മുന്നിലുള്ളത്.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് നിലവിലെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന നോക്കൗട്ടിലേക്ക് കുതിക്കുകയാണ്. ടീമിന്റെ വിജയയാത്രയില്‍ പതിവുപോലെ നിര്‍ണായക സാന്നിധ്യമായി മാറിയിരിക്കുകയാണ് മെസി. പ്രായം കൂടുന്നു… പക്ഷേ മെസിയുടെ മാജിക് കുറയുന്നില്ല. ഓരോ ലോകകപ്പിലും പുതിയ ചരിത്രം എഴുതുന്ന ഇതിഹാസം, ഫുട്‌ബോളിലെ ‘എക്കാലത്തെയും മികച്ച താരം’ എന്ന വിശേഷണത്തിന് വീണ്ടും വീണ്ടും അടിവരയിടുകയാണ്.

Tags: First Playerseven concecutive goalworld cup matchfifa world cuplionel messiScore
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies