106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 09:44 pm IST
FacebookTwitterWhatsAppTelegram

കരാക്കസ്: ഇരട്ട ഭൂചലനത്തില്‍ തകര്‍ന്ന വെനസ്വേലയില്‍ പ്രതീക്ഷയുടെ കിരണം. ദുരന്തബാധിതമായ ലാ ഗ്വാരിയ സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 106 മണിക്കൂറോളം കുടുങ്ങിക്കിടന്ന 21-കാരനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു.

അതേസമയം, വെനസ്വേലയില്‍ വീണ്ടും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. തലസ്ഥാനമായ കരാക്കസിന് വടക്കന്‍ മേഖലയിലാണ് പുതിയ ഭൂചലനം രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭൂചലനത്തില്‍ 1,450-ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിരവധി പേര്‍ ഇപ്പോഴും കാണാതായിരിക്കുകയാണ്.

ആശുപത്രികളുടെ ചുമരുകളില്‍ കാണാതായവരുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താനുള്ള നിര്‍ണായകമായ 96 മണിക്കൂര്‍ പിന്നിട്ടെങ്കിലും അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നതായി യു.കെ. അഗ്നിരക്ഷാ സേനാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ, ഇന്ത്യയുടെ ‘ഓപ്പറേഷന്‍ അമിസ്താദ്’ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം വെനസ്വേലയില്‍ സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം കരാക്കസിലെ ഇന്റര്‍നാഷണല്‍ ലാ റിന്‍കൊനാഡ റേസ്ട്രാക്ക് ക്യാമ്പില്‍ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്ന് വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ജൂണ്‍ 24-നാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനം ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ദുരന്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.

Tags: youth rescuedafter 106 hoursvenezula earth quake
ShareTweetSendShare

More News from this section

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies