40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 06:32 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കോ സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി ആതിഥേയരായ മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലേക്ക്. കനത്ത മഴയും ഇടിമിന്നലും കാരണം ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് മെക്‌സിക്കോ അവസാന എട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

22-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോനെസാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. റോബര്‍ട്ടോ അല്‍വാരഡോയുടെ മനോഹരമായ ത്രൂ പാസ് സ്വീകരിച്ച ക്വിനോനെസ് ഇടതുവശത്ത് നിന്ന് തൊടുത്ത ഷോട്ട് ഇക്വഡോര്‍ ഗോള്‍കീപ്പറെ കീഴടക്കി വലയിലെത്തി. ഒന്‍പത് മിനിറ്റുകള്‍ക്കുശേഷം ക്വിനോനെസിന്റെ അസിസ്റ്റില്‍ റൗള്‍ ജിമെനെസ് ഗോള്‍ നേടിയതോടെ മെക്‌സിക്കോയുടെ ലീഡ് ഇരട്ടിയായി.

മത്സരത്തിലുടനീളം പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മെക്‌സിക്കോ വ്യക്തമായ ആധിപത്യം പുലര്‍ത്തി. പ്രത്യാക്രമണങ്ങളിലൂടെ ഇക്വഡോര്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും മെക്‌സിക്കന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ റൗള്‍ റെഗലേയും ഉറച്ചുനിന്നു. മത്സരത്തില്‍ മെക്‌സിക്കോ പ്രതിരോധനിര 54 ക്ലിയറന്‍സുകള്‍ നടത്തിയതും ശ്രദ്ധേയമായി.

മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപിയെ വാര്‍ പരിശോധനയ്‌ക്ക് പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ഇക്വഡോറിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്കും അവസാനമായി. 1986-ന് ശേഷം ആദ്യമായാണ് മെക്‌സിക്കോ ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. അന്നും ആതിഥേയരായിരുന്ന മെക്‌സിക്കോ, 40 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമിട്ടത്.

ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും ഉള്‍പ്പെടെ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മെക്‌സിക്കോയുടെ മുന്നേറ്റം. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ കളിച്ച അവസാന 10 ലോകകപ്പ് മത്സരങ്ങളിലും തോല്‍വി അറിയാത്ത റെക്കോഡും അവര്‍ നിലനിര്‍ത്തി. അതേസമയം, മെക്‌സിക്കോയുടെ 17-കാരന്‍ ഗില്‍ബെര്‍ട്ടോ മോറ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായാണ് മോറയുടെ പേര് ചരിത്രപുസ്തകത്തില്‍ ഇടംപിടിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്-ഡിആര്‍ കോംഗോ മത്സരത്തിലെ വിജയികളെയാണ് മെക്‌സിക്കോ നേരിടുക.

Tags: Mexicopre quarterafter 40 yearsecuador out
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies