സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2026, 12:23 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:  അയിലൂർ ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി സിദ്ധാർഥ് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജൂൺ 29-ന് ഉച്ചയ്‌ക്ക് സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കവും തുടർന്നുണ്ടായ സംഘർഷവുമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ സിദ്ധാർഥിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയ അധ്യാപകൻ മുഖത്തടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ ഇടത് കണ്ണിന് താഴെ പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടിയതായും ബന്ധുക്കൾ പറഞ്ഞു.

ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നെന്മാറ പൊലീസ് വിദ്യാർഥിയുടെയും ആരോപണവിധേയനായ അധ്യാപകനുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വിദ്യാർഥിയുടെ അമ്മ നീരജ സ്കൂളിലെ പി.ടി.എ. വൈസ് പ്രസിഡൻറാണ്.  സ്കൂളിലെ പി.ടി.എ. ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ   ചൂണ്ടിക്കാട്ടിയതിലുള്ള വിരോധമാണ് മകനെ മർദിക്കാൻ കാരണമായതെന്നാണ് നീരജ ആരോപിക്കുന്നത്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങൾ അധ്യാപകൻ എം. ഉദയൻ നിഷേധിച്ചു. വിദ്യാർഥിയെ മർദിച്ചിട്ടില്ലെന്നും വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും അദ്ദേഹം പ്രതികരിച്ചു. സ്കൂൾ വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസിൽ പേര് ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപകൻ പറഞ്ഞു.

എം. ഉദയനാണ് നിലവിൽ സ്കൂളിന്റെ പ്രധാനാധ്യാപകന്റെ താൽക്കാലിക ചുമതല വഹിക്കുന്നത്.  ഇടതുപക്ഷ അധ്യാപക സംഘടനയുടെ നേതാവാണിയാൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികളുടെയും അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ കൂടുതൽ വ്യക്തത വരിക

Tags: schoolteacherboy attacked
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies