ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 09:17 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഫോളറിന്‍ ബലോഗന്റെ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുണ്ടായ ഒരു മത്സര വിലക്ക് പുനഃപരിശോധിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍, വിലക്ക് സസ്‌പെന്‍ഡ് ചെയ്ത് ബെല്‍ജിയത്തിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ബലോഗനെ കളിക്കാന്‍ അനുവദിച്ച അന്തിമ തീരുമാനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘അതെ, ഞാന്‍ ഫിഫയോട് റിവ്യൂ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്തിമ തീരുമാനം അവരുടെതാണ്. അതില്‍ എനിക്ക് യാതൊരു പങ്കുമില്ല,’ എന്നാണ് ട്രംപ് പറഞ്ഞത്.

ബോസ്‌നിയ-ഹെര്‍സഗോവിനയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ബലോഗന് ഒരു മത്സര വിലക്ക് ലഭിച്ചിരുന്നു. ഇതോടെ ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ താരം പുറത്തിരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫിഫ അപ്രതീക്ഷിതമായി വിലക്ക് സസ്‌പെന്‍ഡ് ചെയ്തതോടെ ബലോഗന് മത്സരത്തില്‍ കളിക്കാന്‍ അനുമതി ലഭിച്ചു. ഈ തീരുമാനം ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ബലോഗന് ലഭിച്ച ചുവപ്പ് കാര്‍ഡ് ന്യായമായിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ട്രംപ് പറഞ്ഞു. ‘രണ്ട് മികച്ച താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും പരസ്പരം കുടുങ്ങിപ്പോകുകയും ചെയ്ത സംഭവമായിരുന്നു അത്. ഒരാളെ ആക്രമിക്കുകയോ മനഃപൂര്‍വം ഫൗള്‍ ചെയ്യുകയോ ചെയ്ത സാഹചര്യമല്ല. അത്തരമൊരു സംഭവത്തിന് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഒരു മത്സരത്തിനിടെ ലഭിക്കുന്ന ശിക്ഷ അടുത്ത മത്സരത്തിലേക്കും നീട്ടുന്നത് നീതിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ‘അതേ മത്സരത്തില്‍ ശിക്ഷ ലഭിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇതുവരെ നടക്കാത്ത അടുത്ത മത്സരത്തിലും വിലക്കുന്നത് വളരെ അന്യായമാണ്. അതുകൊണ്ടാണ് ഞാന്‍ ഫിഫയോട് പുനഃപരിശോധന ആവശ്യപ്പെട്ടത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപുമായി സംസാരിച്ച കാര്യം ഇന്‍ഫാന്റിനോയും സ്ഥിരീകരിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ രാഷ്‌ട്രത്തലവന്‍മാരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ഫുട്‌ബോള്‍ അധികൃതരുമായും താന്‍ പതിവായി സംസാരിക്കാറുണ്ടെന്നും, ട്രംപിന്റെ ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ ബലോഗന്റെ കേസ് ഫിഫയുടെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്റെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം സ്വതന്ത്ര സമിതിയാണ് എടുക്കുകയെന്നും അറിയിച്ചതായി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

തന്റെ ഇടപെടല്‍ ഭാവിയില്‍ രാഷ്‌ട്രീയ നേതാക്കളുടെ സ്വാധീനത്തിന് വഴിവെക്കുമോയെന്ന ചോദ്യത്തിന്, ‘ഈ തീരുമാനത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. അമേരിക്കയും ബെല്‍ജിയവും പൂര്‍ണശക്തിയോടെ കളിക്കട്ടെ. മികച്ച ടീം വിജയിക്കട്ടെ,’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

തുടര്‍ന്ന് പതിവ് ശൈലിയിലുള്ള വിവാദ പരാമര്‍ശവും അദ്ദേഹം നടത്തി. ‘ബെല്‍ജിയം ഞങ്ങളെ തോല്‍പ്പിച്ചാല്‍, 2020ലെ തിരഞ്ഞെടുപ്പ് പോലെ ഇതും കൃത്രിമമായിരുന്നുവെന്ന് ഞാന്‍ പറയും,’ എന്നാണ് ട്രംപ് പറഞ്ഞത്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയാണെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ വിവിധ കോടതികള്‍ നേരത്തെ തള്ളിയിരുന്നു.

Tags: donald trumpfifa world cupred card controversy
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies