മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരൻറെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2026, 12:59 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വടകരപ്പതിയിൽ സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായി വയോധികയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതി ഉദയകുമാറിനെ (19) കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. കേസിലെ നിർണായക വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനും പ്രതിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനുമായാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.

ആട്ടയാമ്പതി ന്യൂ ഉന്നതിയിലെ സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽക്കാരനാണ് ഉദയകുമാർ.  കഴിഞ്ഞമാസം 12നാണു സരസാളിനെ കാണാനില്ലെന്നു മകൾ ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്.  പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.

മൂക്കുത്തി നേരത്തെ ലക്ഷ്യമിട്ടിരുന്നു

ആട്ടയാമ്പതിയിലെ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു സരസയുടെ താമസം. മക്കളായ രവിയും ബേബിയും കുടുംബസമേതം തമിഴ്നാട്ടിലാണ് താമസിക്കുന്നത്. ദിവസവും രാവിലെ ബേബിയുടെ മകൻ കാർത്തിക് ഭക്ഷണം എത്തിക്കാറുണ്ടായിരുന്നു. ജൂൺ 10-ന് രാവിലെ ഭക്ഷണം നൽകിയ ശേഷം മടങ്ങിയ കാർത്തിക്, പിറ്റേന്ന് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും തലേദിവസം നൽകിയ ഭക്ഷണം അതേപടി ഇരിക്കുന്നതും കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സരസയെ കണ്ടെത്താനാകാതെ വന്നതോടെ ജൂൺ 12-ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ, സരസയുടെ മൂക്കിലുണ്ടായിരുന്ന ഏകദേശം അര പവൻ തൂക്കമുള്ള രണ്ട് മൂക്കുത്തികളും പ്രതി നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായി വ്യക്തമായി.

സാരി വാങ്ങാനെത്തി  വീട്ടിലേക്ക് വിളിച്ചുകയറ്റി

സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ് ഉദയകുമാറിന്റെ സഹോദരൻ ഒരു യുവതിയുമായി വീട്ടിലെത്തിയിരുന്നു. ആ യുവതിക്ക് സരസ ഒരു സാരി നൽകിയിരുന്നു. സാരിയുടെ പണം വാങ്ങാനാണ് സരസ ഉദയകുമാറിന്റെ വീട്ടിലെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീടിന്റെ പടിയിൽ ഇരിക്കുകയായിരുന്ന സരസയെ അകത്തേക്ക് വിളിച്ചുകയറ്റിയ ശേഷം, വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് കഴുത്തിന്റെ പിന്നിൽ പലതവണ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് സമ്മതിച്ചു.

മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി

കൊലപാതകത്തിന് ശേഷം സരസയുടെ മൂക്കുത്തികളും കൈവശമുണ്ടായിരുന്ന പണവും കവർന്ന പ്രതി, മൃതദേഹം വീട്ടുമുറ്റത്തെ കുളിമുറിയിലുണ്ടായിരുന്ന ഡ്രമ്മിലിട്ട് കത്തിച്ചു. പൂർണമായി കത്താതെ ശേഷിച്ച ശരീരാവശിഷ്ടങ്ങളും തലയോട്ടിയും ചാക്കിലാക്കി വീടിന്റെ പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു.

തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കുളിമുറിയിൽ നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ, വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിലുണ്ടായിരുന്ന മൃതദേഹഭാഗങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

 മൂക്കുത്തി വിറ്റത് പൊള്ളാച്ചിയിൽ 

കൊലപാതകത്തിന് ശേഷം സരസയുടെ മൂക്കുത്തി തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. ഇതുസംബന്ധിച്ച തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ, കൊലപാതകത്തിന്റെ ആസൂത്രണം, തെളിവ് നശിപ്പിക്കൽ, മോഷ്ടിച്ച സ്വർണത്തിന്റെ കൈമാറ്റം, മറ്റ് സഹായികളുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Tags: Murder
ShareTweetSendShare

More News from this section

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

വയനാട് കള്ളാടി ദുരന്തം: സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി; പരിസ്ഥിതി അനുമതി മുതൽ കരാറുകാരന്റെ വീഴ്ച വരെ പരിശോധിക്കും; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

Latest News

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies