മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2026, 02:47 pm IST
FacebookTwitterWhatsAppTelegram

മിയാമി: ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം സ്വന്തമാക്കി ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനപ്പോരില്‍ രണ്ട് ഗോള്‍ നേടിയതോടെയാണ് ലയണല്‍ മെസിയെ പിന്തള്ളി 22 ലോകകപ്പ് ഗോളുകളുമായി എംബാപ്പെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഫ്‌ലോറിഡയിലെ മിയാമിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഫ്രാന്‍സ് 6-4ന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും എംബാപ്പെയുടെ പ്രകടനമാണ് ശ്രദ്ധ നേടിയത്.

ആദ്യ പകുതിയില്‍ 4-0ന് പിന്നിലായിരുന്ന ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും ഗോള്‍ നേടിയ എംബാപ്പെ ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ബ്രാഡ്‌ലി ബാര്‍ക്കോളയും ഉസ്മാന്‍ ഡെംബെലെയും ഫ്രാന്‍സിനായി മറ്റ് ഗോളുകള്‍ നേടി. എന്നാല്‍ ബുകായോ സാക്കയുടെ ഹാട്രിക്കും ജൂഡ് ബെല്ലിംഗത്തിന്റെ ഗോളും ഇംഗ്ലണ്ടിന് വെങ്കല മെഡല്‍ ഉറപ്പിച്ചു.

ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടും ഫൈനലില്‍ എത്താനാകാത്തതിന്റെ നിരാശ മറച്ചുവെക്കാനായില്ലെന്ന് എംബാപ്പെ മത്സരശേഷം പറഞ്ഞു. ‘മെസി എപ്പോഴും ഗോള്‍ നേടുന്ന താരമാണ്. നാളത്തെ ഫൈനലിലും അദ്ദേഹം ഗോള്‍ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോകകപ്പില്‍ ഇത്രയും ഗോളുകള്‍ നേടുന്നത് വലിയ നേട്ടമാണ്. പക്ഷേ ഈ റെക്കോര്‍ഡിനേക്കാള്‍ നാളത്തെ ഫൈനലില്‍ കളിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. റെക്കോര്‍ഡുകള്‍ കരിയറിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ അതല്ല എന്റെ മനസ്സിലുള്ളത്,’ എംബാപ്പെ പറഞ്ഞു.

39-ാം വയസ്സില്‍ ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിക്ക്, ഞായറാഴ്ച സ്പെയിനിനെതിരായ ഫൈനലില്‍ ഗോള്‍ നേടി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് തിരിച്ചുപിടിക്കാനുള്ള അവസരമുണ്ട്. ഈ ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ മെസി, ഓസ്ട്രിയ, ജോര്‍ദാന്‍, കാബോ വെര്‍ദെ, ഈജിപ്ത് എന്നിവര്‍ക്കെതിരെയും ഗോള്‍ നേടി തന്റെ ഗോള്‍ നേട്ടം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മൂന്നാം സ്ഥാനപ്പോരിലെ ഇരട്ടഗോളിലൂടെ എംബാപ്പെ അദ്ദേഹത്തെ മറികടന്നു.

Tags: Kylian Mbappepasses Lionel MessiWorld Cup goal-scoring record
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies