മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 01:51 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026-ലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയ്‌ക്ക്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോള്‍ നേടിയ എംബാപ്പെ, അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ പിന്തള്ളിയാണ് ടോപ് സ്‌കോററായത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടവും 27-കാരന്‍ സ്വന്തമാക്കി.

2022 ഖത്തര്‍ ലോകകപ്പിലും എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അതേ മികവ് ആവര്‍ത്തിക്കുകയായിരുന്നു. ലോകകപ്പില്‍ ഒരേ താരത്തിന് തുടര്‍ച്ചയായി രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്നത് ഇതാദ്യമാണ്. അതേസമയം, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തം പേരിലാക്കി.

ഫ്രാന്‍സിന്റെ മൂന്നാം സ്ഥാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഇരട്ടഗോളോടെ ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം 22 ആയി ഉയര്‍ത്തിയ എംബാപ്പെ, 21 ഗോളുകളുള്ള ലയണല്‍ മെസിയെ പിന്നിലാക്കി. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലിനും ഇറാഖിനുമെതിരെ രണ്ട് വീതം ഗോളുകള്‍ നേടിയ എംബാപ്പെ, സ്വീഡനെതിരെയും വലകുലുക്കി. പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയ്‌ക്കെതിരെയും ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെയും നിര്‍ണായക ഗോളുകള്‍ നേടി ഫ്രാന്‍സിനെ മുന്നോട്ട് നയിച്ചു.

മൂന്നാം സ്ഥാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഗോളുകള്‍ കൂടി നേടിയതോടെയാണ് ഗോള്‍ഡന്‍ ബൂട്ട് ഉറപ്പായത്. ഫൈനലില്‍ സ്‌പെയിനെതിരെ ഹാട്രിക്ക് നേടിയിരുന്നെങ്കില്‍ മെസിക്ക് എംബാപ്പെയെ മറികടക്കാമായിരുന്നു. എന്നാല്‍ അര്‍ജന്റീന 1-0ന് തോറ്റ മത്സരത്തില്‍ മെസിക്ക് ഗോള്‍ നേടാനായില്ല. എട്ട് ഗോളുകളോടെയാണ് അദ്ദേഹം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ഗോള്‍ഡന്‍ ബൂട്ട് നേടിയെങ്കിലും ലോകകപ്പ് കിരീടം നഷ്ടമായതിന്റെ നിരാശ എംബാപ്പെ മറച്ചുവെച്ചില്ല.

‘ലോകകപ്പില്‍ ഇത്രയും ഗോളുകള്‍ നേടുന്നത് വലിയ നേട്ടമാണ്. പക്ഷേ ഗോള്‍ഡന്‍ ബൂട്ട് നേടുന്നതിനേക്കാള്‍ ഫൈനല്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. കരിയറിന്റെ പാരമ്പര്യത്തിന് ഈ നേട്ടം ഗുണം ചെയ്യുമെങ്കിലും ഇപ്പോള്‍ അതല്ല എന്റെ പ്രധാന ചിന്ത,’ എംബാപ്പെ പ്രതികരിച്ചു. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗവും നോര്‍വേയുടെ എര്‍ലിങ് ഹാലണ്ടും ഏഴ് ഗോളുകളുമായി മൂന്നാം സ്ഥാനത്തും, ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബെലെയും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും ആറ് ഗോളുകളുമായി പിന്നാലെയുമാണ് ഫിനിഷ് ചെയ്തത്.

Tags: Historykiliyan mbappeto win Golden Boot twice
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies