ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 04:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് വിപണനാനുമതി ലഭിച്ചു. ജാപ്പനീസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡ (Takeda) വികസിപ്പിച്ച QDENGA എന്ന വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകിയത്.

4 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന (Pre-vaccination Screening) ആവശ്യമില്ല.

രണ്ട് ഡോസ് വാക്സിൻ
QDENGA രണ്ട് ഡോസുകളായാണ് നൽകുന്നത്. ഓരോ ഡോസും 0.5 മില്ലി ലിറ്റർ വീതമാണ്. ആദ്യ ഡോസിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങൾക്കും (Serotypes) എതിരേ പ്രതിരോധശേഷി നൽകുന്ന തരത്തിലാണ് വാക്സിൻ വികസിപ്പിച്ചതെന്ന് ടകെഡ അറിയിച്ചു.

28,000-ലധികം പേരിൽ ക്ലിനിക്കൽ പരീക്ഷണം

വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 28,000-ലധികം പേരെ ഉൾപ്പെടുത്തി നടത്തിയ 19 ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. ഇന്ത്യയിൽ 4 മുതൽ 60 വയസ്സ് വരെയുള്ളവരിൽ നടത്തിയ മൂന്നാംഘട്ട (Phase III) പരീക്ഷണത്തിലും വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതായി കമ്പനി അറിയിച്ചു.

ഏഴ് വർഷം വരെ സംരക്ഷണം

ഏഴ് വർഷത്തെ പഠന വിവരങ്ങൾ പ്രകാരം, ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യതയും ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യമുമെല്ലാം കുറയ്‌ക്കാൻ വാക്സിന് കഴിയുന്നുണ്ടെന്ന് ടകെഡ വ്യക്തമാക്കി. 2022-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ശേഷം 43 രാജ്യങ്ങളിൽ QDENGAയ്‌ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

നിർണായക അംഗീകാരം

ലോകത്തിലെ ഡെങ്കിപ്പനി കേസുകളിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് ടകെഡയുടെ വിലയിരുത്തൽ. നഗരവത്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വ്യാപനം എന്നിവ ഡെങ്കിപ്പനി വ്യാപനത്തിന് പ്രധാന കാരണങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.

ലോകാരോഗ്യ സംഘടനയുടെ ശുപാർശ

ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തിട്ടുണ്ട്. വാക്സിന് ലോകാരോഗ്യ സംഘടനയുടെ   അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന വാക്സിനായി ഇത് അംഗീകരിക്കപ്പെടുകയും യൂനിസെഫ് പോലുള്ള അന്താരാഷ്‌ട്ര ഏജൻസികൾക്ക് വാങ്ങാൻ  യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.

Tags: vaccineDengue Fever
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies