കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2026, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്‌പെയിന്‍ ടീമിന് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് വലിയൊരു വിഹിതം അമേരിക്കന്‍ സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായ സ്‌പെയിനിന് ലഭിച്ച 5 കോടി ഡോളര്‍ (ഏകദേശം 482 കോടി രൂപ) സമ്മാനത്തുകയില്‍ നിന്ന് 30 ശതമാനം വരെ ഫെഡറല്‍ നികുതി ഈടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

2026 ലോകകപ്പിലെ മത്സരങ്ങള്‍ അമേരിക്കയില്‍ നടന്നതിനാല്‍, അമേരിക്കന്‍ മണ്ണില്‍ നിന്നുള്ള ഈ വരുമാനത്തിന് നികുതി ഈടാക്കാന്‍ യു.എസ് സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ കായികതാരങ്ങള്‍ക്കും കായിക സംഘടനകള്‍ക്കും അമേരിക്കയില്‍ ലഭിക്കുന്ന വരുമാനത്തിന് സാധാരണയായി 30 ശതമാനം ഫെഡറല്‍ നികുതി ബാധകമാണ്.

ഇതിന് പുറമെ മത്സരങ്ങള്‍ നടന്ന സംസ്ഥാനങ്ങളും പ്രത്യേകം നികുതി ഈടാക്കും. ഫൈനല്‍ നടന്ന ന്യൂജേഴ്സിയില്‍ 10.75 ശതമാനം വരെയും, മത്സരങ്ങള്‍ നടന്ന കാലിഫോര്‍ണിയയില്‍ 13.3 ശതമാനം വരെയും സംസ്ഥാന ഇന്‍കം ടാക്‌സ് ബാധകമായേക്കും. മുന്‍ ലോകകപ്പുകളില്‍ ആതിഥേയ രാജ്യങ്ങള്‍ ഫിഫയ്‌ക്കും ടീമുകള്‍ക്കും നികുതി ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇത്തവണ അത്തരമൊരു ഇളവ് ലഭിച്ചിട്ടില്ല.

ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാര്‍ക്ക് നല്‍കുന്നില്ല. പകരം അതത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കാണ് തുക കൈമാറുന്നത്. തുടര്‍ന്ന് ഫെഡറേഷനുകളാണ് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും വിഹിതം വിതരണം ചെയ്യുന്നത്. ഫെഡറേഷനുകള്‍ക്ക് നികുതി ഇളവുണ്ടെങ്കിലും കളിക്കാര്‍ക്ക് ലഭിക്കുന്ന വിഹിതം വ്യക്തിഗത വരുമാന നികുതിക്ക് വിധേയമാകും.

അമേരിക്കയും സ്‌പെയിനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ നിലവിലുണ്ടെങ്കിലും, ഇത്രയും വലിയ സമ്മാനത്തുകയെ പൂര്‍ണമായി അതില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. അതിനൊപ്പം സ്‌പെയിനിലെ ആഭ്യന്തര നികുതി നിയമങ്ങളും ബാധകമാകുന്നതിനാല്‍ താരങ്ങള്‍ക്ക് കൈവശം ലഭിക്കുന്ന അന്തിമ തുക ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.

ഇതിനിടെ വിദേശ കായികതാരങ്ങളെ അമേരിക്കയിലേക്ക് ക്ഷണിച്ചുവരുത്തി അവരുടെ സമ്മാനത്തുകയില്‍ നിന്ന് വലിയ തോതില്‍ നികുതി ഈടാക്കുന്നതിനെതിരെ വിമര്‍ശനവും ശക്തമാകുകയാണ്. യു.എസ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ടിം ബര്‍ചെറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഈ നികുതി നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആഗോള കായികരംഗത്തും ഈ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Tags: spainplayerscoachesamerica taxIRS still gets a cut of its $50
Share
Tweet
SendShare

More News from this section

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies