ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 03:48 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച് എസി മിലാനില്‍ ഒരു വര്‍ഷം കൂടി തുടരും. 41-ാം വയസ്സിലേക്ക് കടക്കുന്ന താരം ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പുവെച്ചതായി എസി മിലാന്‍ ഔദ്യോഗികമായി അറിയിച്ചു. പുതിയ കരാര്‍ പ്രകാരം മോഡ്രിച്ച് 2027 ജൂണ്‍ വരെ റോസനേരി ജഴ്സിയില്‍ തുടരും.

‘ക്രൊയേഷ്യന്‍ ഇതിഹാസം റോസനേരി ജഴ്സിയിലെ യാത്ര തുടരുന്നു’ എന്നായിരുന്നു കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് ക്ലബ്ബിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തെ കരാറിലായിരുന്നു മോഡ്രിച്ച് മിലാനിലെത്തിയത്. അരങ്ങേറ്റ സീസണില്‍ 37 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം രണ്ട് ഗോളുകളും സ്വന്തമാക്കി.

ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്താണ് എസി മിലാന്‍ ഫിനിഷ് ചെയ്തത്. ക്ലബ്ബിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിമിനെ മുഖ്യപരിശീലകനായി നിയമിച്ചിരിക്കുകയാണ്. പുതിയ സീസണില്‍ അമോറിമിന്റെ കീഴില്‍ യൂറോപ്പ ലീഗിലും ആഭ്യന്തര മത്സരങ്ങളിലും മിലാന്റെ പ്രധാന താരങ്ങളിലൊരാളായിരിക്കും മോഡ്രിച്ച്.

2018ലെ ബലോന്‍ ദ് ഓര്‍ ജേതാവായ മോഡ്രിച്ച്, റയല്‍ മാഡ്രിഡിനൊപ്പം 28 പ്രധാന കിരീടങ്ങള്‍ നേടിയ താരമാണ്. ക്രൊയേഷ്യയ്‌ക്കായി 202 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32 വരെ എത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ പ്രകടനത്തില്‍ മോഡ്രിച്ചിന്റെ സംഭാവനയും ശ്രദ്ധേയമായിരുന്നു. പ്രായത്തെ വെല്ലുവിളിച്ച് ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന മധ്യനിര ഇതിഹാസത്തെ ഒരു വര്‍ഷം കൂടി നിലനിര്‍ത്താന്‍ മിലാന്‍ തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്.

Tags: ac. milanLuka ModricSigns Contract Extension
ShareTweetSendShare

More News from this section

മെസി ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നോ? വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസം; വിടവാങ്ങല്‍ മത്സരത്തിന് അര്‍ജന്റീനയുടെ ആലോചന

17 വര്‍ഷത്തെ ദേശീയ ടീം കരിയറിന് വിരാമം; അര്‍ജന്റീനയുടെ കരുത്തന്‍ ഓട്ടമെന്‍ഡി പടിയിറങ്ങി

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

Latest News

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

ഞാൻ പേളി മാണി; കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറം; എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ദേശീയത ഉയർത്തിപ്പിടിച്ചതിന് സൈബർ ആക്രമണം

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസുകാരൻ മകനെയും കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies