ന്യൂഡൽഹി: ജന്തർ മന്തർ കലാപവുമായി ബന്ധപ്പെട്ട ജനം ടിവി വാർത്ത പാർലമെന്റിൽ. ദുബായിൽ നിന്നും 23 മലയാളികൾ കലാപത്തിൽ പങ്കെടുത്ത വിഷയം ജെഡിയു എം പി സഞ്ജയ് കുമാർ ഝായാണ് പാർലമെന്റിൽ ഉന്നയിച്ചത്.
‘മുഹമ്മദ് ഷാജി എന്നയാൾ 23 മലയാളികളെ ടിക്കറ്റും താമസവും നൽകി കലാപത്തിന് എത്തിച്ച കാര്യം ഒരു മലയാളം ചാനലിൽ കണ്ടു’ എംപി ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ചിലർ കലാപത്തിൽ ഇടപെടാൻ ശ്രമിച്ചു. ഇവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് കണ്ടെത്തണം. ഈ 23 പേരെ പ്രതിഷേധത്തിലേക്ക് എത്തിച്ചതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും, സംഭവത്തിന് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടോയെന്നും അന്വേഷിക്കണമെന്നും സഞ്ജയ് കുമാർ ഝാ ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയം സഭയിൽ ഉന്നയിക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള ചില ഇടത് എംപിമാർ ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.















