മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 01:01 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: കേരളത്തെ നടുക്കിയ മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം  വിധി. കേസിൽ രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരൻ. എന്നാൽ വിചാരണയ്‌ക്കിടെ അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  വിധി പറഞ്ഞത്.

കേസിലെ ഒന്നാം പ്രതിയും ആദിവാസി ഗോത്ര മഹാസഭാ നേതാവുമായ എം. ഗീതാനന്ദനെതിരെ ചുമത്തിയ ഗൂഢാലോചനാ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ ഗീതാനന്ദൻ ഉൾപ്പെടെ മറ്റ് പ്രതികളെ കോടതി വെറുതെവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 53 ഓളം വനവാസികളെയാണ് പ്രതിചേർത്തിരുന്നത്. സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ 23 വർഷത്തോളം നീണ്ടു. ഇതിനിടെ നിരവധി പ്രതികൾ മരണപ്പെട്ടിരുന്നു.

അതേസമയം, മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ അബ്ദുൽസലാം പരിക്കേറ്റു കിടന്ന സംഭവത്തിൽ  നാല് പ്രതികൾക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. 10,000 രൂപ പിഴ അടയ്‌ക്കാനും കോടതി ഉത്തരവിട്ടു.  എം ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർക്കാണ് തടവ്ശിക്ഷ വിധിച്ചിരിക്കുന്നത്.

2003ലെ മുത്തങ്ങ സമരം
2003 ഫെബ്രുവരി 19-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഭൂമി കൈയേറിയ വനവാസികളെ ഒഴിപ്പിക്കുന്നതിനായി പൊലീസ് നടപടി ആരംഭിച്ചത്. ഭൂമിക്കായുള്ള ആദിവാസി ഗോത്ര മഹാസഭയുടെ സമരത്തിനിടെയുണ്ടായ സംഘർഷം രൂക്ഷമായതോടെ സ്ഥിതി നിയന്ത്രണാതീതമായി.

പൊലീസ് നടപടിക്കിടെ വനവാസികൾ നിർമിച്ച കുടിലുകൾ പൊളിക്കുകയും തീകൊളുത്തുകയും ചെയ്തതായി രേഖകളിലുണ്ട്. തുടർന്ന് പൊലീസ് വെടിവയ്പ്പിൽ വനവാസിയായ ജോബി കൊല്ലപ്പെട്ടു. സംഘർഷത്തിനിടെയാണ് പൊലീസുകാരനായ കെ.വി. വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പി.കെ. ശശിധരനെയും ഒരു സംഘം ബന്ദികളാക്കിയത്.

ഗുരുതരമായി ആക്രമിക്കപ്പെട്ട കെ.വി. വിനോദിന് കഴുത്തിലുൾപ്പെടെ മാരകമായി പരിക്കേറ്റിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് വിനോദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പി.കെ. ശശിധരനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭൂമി ആവശ്യപ്പെട്ട് ആരംഭിച്ച സമരം
2001-ൽ എ.കെ. ആന്റണി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഭൂമി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വനവാസികൾ നടത്തിയ സമരത്തിന് ശേഷം ഭൂമി നൽകാമെന്ന ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാഗ്ദാനം നടപ്പാക്കാത്തതിനെ തുടർന്നാണ് സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ 2003 ജനുവരിയിൽ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. സർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 19-ന് പൊലീസ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.

 

Tags: Muthanga Strike
ShareTweetSendShare

More News from this section

ജന്തർ മന്തർ കലാപവുമായി ബന്ധപ്പെട്ട ജനം ടിവി വാർത്ത പാർലമെന്റിൽ; ‘ദുബായിൽ നിന്ന് 23 മലയാളികൾ എത്തിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ജെഡിയു എംപി; തടസ്സപ്പെടുത്താൻ ഇടത് എംപിമാരുടെ ശ്രമം

ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്

സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

Latest News

മറഡോണ പോലും വാഴ്‌ത്തിയ പ്രതിരോധ ഇതിഹാസം; എസി മിലാന്റെ ‘വണ്‍ ക്ലബ് മാന്‍’ ഇനി ഇല്ല; ഫ്രാങ്കോ ബറേസി അന്തരിച്ചു

മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു, മരണസംഖ്യ നാലായി

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; പശ കൊണ്ട് ഒട്ടിച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; കൊച്ചിയിലെ ലോഡ്ജിൽ മിന്നൽ റെയ്ഡ്; ലഹരി കടത്തിന്റെ രീതികൾ കണ്ട് ഞെട്ടി എക്സൈസ്

മത്സരപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കടിഞ്ഞാൺ; കേന്ദ്ര ബില്ലിനെ അഭിനന്ദിച്ച് സോനം വാങ്ചുക്, പ്രതികരണവുമായി പ്രധാനമന്ത്രിയും

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies