ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 12:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് എത്തിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. പമ്പയിൽ നിർബന്ധമായ ഭക്ഷ്യസുരക്ഷാ പരിശോധന പൂർത്തിയാക്കാതെയാണ് നെയ്യ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്ന് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അയ്യായിരം ലീറ്റർ വീതമുള്ള 30 ബാച്ചുകളിലായി ഒന്നര ലക്ഷത്തിലധികം ലീറ്റർ നെയ്യാണ് ശബരിമലയിലേക്ക് എത്തിച്ചത്. എന്നാൽ ഓരോ ബാച്ചിൽ നിന്നുമുള്ള സാമ്പിളുകളും പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ ആറ് ബാച്ചുകളിലെ സാമ്പിളുകൾക്ക് മാത്രമാണ് ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തിയത്. ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന ചട്ടവും പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

പേരിന് മാത്രം സാമ്പിളുകൾ ശേഖരിച്ച്, പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പേ നെയ്യ് സന്നിധാനത്തേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിലുള്ള ഗുരുതര ആരോപണം. ഈ നടപടിയിൽ ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ടവരുടെയും ഒത്താശ ഉണ്ടായിരിക്കാമെന്ന സംശയവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലും സമാന കണ്ടെത്തലുകളാണ് ഉണ്ടായതെന്നാണ് സൂചന.

ശബരിമലയിൽ ഭക്തർ വഴിപാടായി എത്തിക്കുന്ന നെയ്യ് ആവശ്യത്തിന് ലഭ്യമായിരിക്കെ, മിൽമയിൽ നിന്ന് പ്രത്യേക കരാറിലൂടെ നെയ്യ് വാങ്ങാൻ തീരുമാനിച്ചതിന് പിന്നിലെ സാഹചര്യങ്ങളും പരിശോധിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് കരാർ നൽകിയതോയെന്ന സംശയവും ഉയരുന്നുണ്ട്.

സന്നിധാനത്ത് എത്തിച്ച നെയ്യ് കുപ്പികളിൽ മിൽമയുടെ പേരും ലോഗോയും ബാച്ച് നമ്പറും കൃത്യമായിരുന്നെങ്കിലും, യഥാർത്ഥ നെയ്യിന് പകരം വ്യാജ നെയ്യ് നിറച്ചിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജീവനക്കാരുടെ സഹായത്തോടെയായിരിക്കാം ഈ ക്രമക്കേട് നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭാവിയിലെ അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനായി പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിൽ മാത്രം ഗുണനിലവാരമുള്ള നെയ്യ് നൽകുകയും, മറ്റ് കുപ്പികളിൽ വ്യാജ നെയ്യ് നിറച്ച് കടത്തിവിടുകയും ചെയ്തിരിക്കാമെന്ന സംശയവും റിപ്പോർട്ടിലുണ്ട്.

പമ്പയിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ പരിശോധനയെ മാത്രമാണ് ദേവസ്വം ബോർഡ് ആശ്രയിക്കുന്നത്. സ്വതന്ത്രമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ബോർഡിന് സംവിധാനമില്ലെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന വിജിലൻസ് ഉൾപ്പെടെയുള്ള സ്വതന്ത്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ദേവസ്വം സെക്രട്ടറി സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.

Tags: Milma GheeShabarimala Theft
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies