ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 11:17 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന കേസില്‍ ആരോപണവിധേയയായ നോയിഡ സ്വദേശിനി റുചിക സിങ് കൈകൂപ്പി മാപ്പപേക്ഷിച്ച് രംഗത്ത്. തലകുനിച്ചുനിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് രാജ്യത്തോടും പ്രധാനമന്ത്രിയോടും ക്ഷമ ചോദിച്ചത്. തനിക്ക് 15 വയസാണെന്നും, പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ സ്വാധീനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും റുചിക അവകാശപ്പെട്ടു.

സുഹൃത്തിനൊപ്പം സി.പി. സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം നടന്നുകൊണ്ടിരുന്നതെന്ന് റുചിക വീഡിയോയില്‍ പറയുന്നു. അവിടെ ഉണ്ടായിരുന്നവര്‍ പ്രധാനമന്ത്രിക്കെതിരെ അസഭ്യം പറയുന്നത് കേട്ടതിനെ തുടര്‍ന്ന് താനും സ്വാധീനിക്കപ്പെടുകയായിരുന്നുവെന്നും, താന്‍ പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും അവര്‍ പറഞ്ഞു. ‘ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. ഇനി ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കില്ല. ആ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്തതുമല്ല. രാജ്യത്തോട് മുഴുവന്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു,’ റുചിക വീഡിയോയില്‍ പറയുന്നു.

എന്നാല്‍ റുചികയുടെ പ്രായവുമായി ബന്ധപ്പെട്ട അവകാശവാദത്തില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ കുടുംബത്തോടൊപ്പം ഫരീദാബാദിലാണ് താമസിക്കുന്നതെന്നും, നോയിഡയിലെ സെക്ടര്‍ 150-ല്‍ ഫ്‌ലാറ്റും സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദ് അഭിഭാഷക സ്മൃതി സിങ്ങിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആര്‍ പിന്നീട് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിരുന്നു.

പൊതുസമാധാനം തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം, പൊതുജനങ്ങളില്‍ തെറ്റായ ധാരണ പരത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. വൈറല്‍ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്സിനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും ഉയര്‍ന്ന അധിക്ഷേപങ്ങള്‍ സമൂഹത്തിന് സാംസ്‌കാരിക ആഘാതമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, തെറ്റ് ചെയ്ത യുവാക്കളെ കോടതികളിലേക്കും ക്രിമിനല്‍ നടപടികളിലേക്കും വലിച്ചിഴക്കുന്നതല്ല പരിഹാരമെന്നും, അവരെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Tags: Narendra Modiabusingsays appology
ShareTweetSendShare

More News from this section

‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം

ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു

അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്‌കോ സിഎംഡിയായി യോഗേഷ് ഗുപ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies