ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ശാശ്വത പ്രളയനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണം; സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതാശ്വാസ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; ശാശ്വത പ്രളയനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കണം; സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 07:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ജനങ്ങള്‍ അതീവ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയുമാണ് പ്രകടമായതെന്ന് അദ്ദേഹം ആരോപിച്ചു.

ജനങ്ങള്‍ പ്രളയക്കെടുതിയില്‍ കഴിയുമ്പോള്‍ മുഖ്യമന്ത്രി മറ്റ് പരിപാടികളിലും ഉദ്ഘാടനങ്ങളിലും തിരക്കിലായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ദുരിതബാധിതര്‍ അനുഭവിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍ എന്നിവരടങ്ങിയ സംഘം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. നിരവധി ക്യാമ്പുകളില്‍ കുടിവെള്ളം, ശുചിത്വം, ആരോഗ്യസൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമാണെന്നും വെള്ളം കയറിയ മേഖലകളില്‍ ആവശ്യമായ രക്ഷാബോട്ടുകള്‍ പോലും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരിതമാണ് ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ജനങ്ങള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേരളത്തില്‍ വര്‍ഷംതോറും ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരുന്ന സാഹചര്യം പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ലെന്നും പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ആസൂത്രണക്കുറവും ശാശ്വത പ്രളയനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവുമാണ് പ്രധാന കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രളയം കഴിഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ ഒതുങ്ങരുത്. ശാസ്ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍, നദികളുടെയും തോടുകളുടെയും സംരക്ഷണം, ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണം, സ്ഥിരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകള്‍ക്കായി ദീര്‍ഘകാല അടിസ്ഥാനസൗകര്യ വികസനം എന്നിവ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കാലതാമസം കൂടാതെ ഉറപ്പാക്കുകയും കേരളത്തിന് ശാശ്വത പ്രളയ പ്രതിരോധ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Tags: FLOODGOVERNMENTrajeev chandrashekar
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies