തിരുവനന്തപുരം: കേരള സർവകലാശാല 2026 ഓഗസ്റ്റ് 5-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിയറി, പ്രാക്ടിക്കൽ, വൈവാ വോസി എന്നിവ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും മാറ്റം ബാധകമാണെന്ന് സർവകലാശാല അറിയിച്ചു.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രത്യേകം അറിയിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
അതേസമയം, കേരള സർവകലാശാലയുടെ പഠന വകുപ്പുകളിൽ (Teaching Departments) നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. അവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു.















