തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 04:43 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തൃശ്ശൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പെരുമ്പിലാവ് സ്‌കൂളിലെ വിദ്യാര്‍ഥി ഫൈസ് അബ്ദുള്‍ ജലാലിനാണ് തലയ്‌ക്ക് പരിക്കേറ്റത്. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ തായ്‌ക്വോണ്ടോ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് ഫൈസ് നിലത്ത് വീഴുകയായിരുന്നു. പിന്നാലെ ബോധക്ഷയം സംഭവിച്ചതോടെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് എയര്‍ലിഫ്റ്റ് ചെയ്ത് എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ തലയ്‌ക്ക് രക്തം കട്ടപിടിച്ചതായാണ് വിവരം. സംഭവത്തില്‍ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ ഗുരുതര ആരോപണവുമായി ഫൈസിന്റെ കുടുംബം രംഗത്തെത്തി. എതിരാളി ഫൗള്‍ പ്ലേ നടത്തിയിട്ടും റഫറി കൃത്യസമയത്ത് ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഫൗള്‍ പ്ലേയെ തുടര്‍ന്ന് മത്സരം നിര്‍ത്തണമെന്ന് ഫൈസ് ആവശ്യപ്പെട്ടിരുന്ന ഘട്ടത്തിലാണ് എതിരാളി തലയ്‌ക്ക് ചവിട്ടിയതെന്നും കുടുംബം ആരോപിക്കുന്നു. റഫറി സമയത്ത് മത്സരം നിര്‍ത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്.

സംഭവത്തില്‍ സിബിഎസ്ഇ ചെയര്‍മാന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മത്സരത്തിന്റെ നടത്തിപ്പ്, റഫറിയുടെ ഇടപെടല്‍, സംഭവത്തിലേക്ക് നയിച്ച സാഹചര്യം എന്നിവയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: CBSEinjuredkerala studenttaewkonda match
Share
Tweet
SendShare

More News from this section

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

‘റസ്റ്റോറന്റുകാരനുമായി വഴക്കിട്ടോ?’; ലവ്ലിനയോട് മോദിയുടെ ചോദ്യം, മീരാഭായിയുടെ വാക്കുകളില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

Latest News

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies