11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 05:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുടിയുടെ നീളം കൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ. 8 അടി 10 ഇഞ്ച് (271.50 സെന്റിമീറ്റർ) നീളമുള്ള മുടിയുമായാണ് രേണു ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ഏപ്രിലിൽ ഹൽദ്വാനിയിൽ നടത്തിയ ഔദ്യോഗിക അളവെടുപ്പിലാണ് രേണുവിന്റെ മുടിക്ക് 271.50 സെന്റിമീറ്റർ നീളമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ജീവിച്ചിരിക്കുന്ന വനിതയുടെ ഏറ്റവും നീളം കൂടിയ മുടി എന്ന റെക്കോർഡാണ് രേണു സ്വന്തമാക്കിയത്. ഇതോടെ യുക്രെയ്ൻ സ്വദേശിനി അലിയ നസിറോവയുടെ റെക്കോർഡും രേണു മറികടന്നു. നസിറോവയുടെ മുടിയുടെ നീളം 257.33 സെന്റിമീറ്ററായിരുന്നു. 14 സെന്റിമീറ്ററിലധികം അധിക നീളത്തിലാണ് രേണുവിന്റെ മുടി.

രേണുവിന്റെ മുടിയുടെ നീളം മറ്റൊരു റെക്കോർഡുമായി താരതമ്യം ചെയ്താലും അതിശയിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി അറിയപ്പെടുന്ന റോബർട്ട് വാഡ്‌ലോയുടെ ഉയരം 272 സെന്റിമീറ്ററായിരുന്നു. അതായത് രേണുവിന്റെ മുടിയുടെ നീളം വാഡ്‌ലോയുടെ ഉയരത്തോട് ഏതാണ്ട് തുല്യം.

2015 മുതൽ മുടി മുറിച്ചിട്ടില്ല
2015 മുതലാണ് രേണു തുടർച്ചയായി മുടി വളർത്തുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ നീളമുള്ള മുടി സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന വിശ്വാസമാണ് മുടി വളർത്താൻ പ്രചോദനമായതെന്ന് രേണു പറയുന്നു. 2015ന് ശേഷം ഒരിക്കൽ പോലും മുടി മുറിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വർഷങ്ങളായി വളർത്തിയ മുടി ഇപ്പോൾ രേണുവിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നാട്ടിലും സമൂഹമാധ്യമങ്ങളിലും നീളമേറിയ മുടി ശ്രദ്ധ നേടിയതോടെയാണ് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലേക്ക് രേണു എത്തിയത്.

കെമിക്കൽ ഉൽപ്പന്നങ്ങളോട് വിട; പ്രകൃതിദത്ത പരിചരണം
ഇത്രയും നീളമുള്ള മുടി സംരക്ഷിക്കുക അത്ര എളുപ്പമല്ല. മുടി കഴുകാനും കെട്ടുപിണഞ്ഞ ഭാഗങ്ങൾ വേർതിരിക്കാനും മണിക്കൂറുകൾ വേണ്ടിവരുന്നുണ്ടെന്ന് രേണു പറയുന്നു.

കെമിക്കൽ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കുകയാണ് രേണുവിന്റെ രീതി. വീട്ടിൽ തയ്യാറാക്കുന്ന പ്രകൃതിദത്ത എണ്ണകളും ഷാംപൂവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവ തയ്യാറാക്കുന്ന രീതികളും മുടി സംരക്ഷണത്തിന്റെ രഹസ്യങ്ങളും സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്. ക്ഷമയും സ്ഥിരതയുമാണ് ഇത്രയും നീളമുള്ള മുടി സംരക്ഷിക്കുന്നതിലെ പ്രധാന രഹസ്യമെന്നും രേണു പറയുന്നു.

സ്വന്തം നേട്ടത്തിലൂടെ ഉത്തരാഖണ്ഡിനും ഇന്ത്യയ്‌ക്കും കൂടുതൽ അംഗീകാരം ലഭിക്കണമെന്നാണ് രേണുവിന്റെ ആഗ്രഹം. പ്രകൃതിദത്ത സൗന്ദര്യവും ഇന്ത്യൻ പാരമ്പര്യവും പിന്തുടരാൻ മറ്റുള്ളവരെയും പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും രേണു പറയുന്നു.

Tags: hairguiness record
Share
Tweet
SendShare

More News from this section

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

വീട് പണിയാൻ കരുതിയ 5 ലക്ഷം മണ്ണിനടിയിൽ; ഭാര്യ അറിയാതെ മദ്യലഹരിയിൽ പണം ഒളിപ്പിച്ച സ്ഥലം മറന്നു പോയി, 6 ഏക്കർ ഭൂമിയിൽ തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ബാങ്കും കൈയൊഴിഞ്ഞു

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

നമാമി ഗംഗ പദ്ധതി ഫലം കണ്ടു; ഗംഗയിലേക്ക് ഹിൽസ മത്സ്യം തിരിച്ചെത്തുന്നു; ജലഗുണനിലവാരവും ജൈവവൈവിധ്യവും വീണ്ടെടുക്കുന്നതിന്റെ ശക്തമായ സൂചനയായി പുതിയ കണ്ടെത്തൽ

‘ദേശീയ ചിഹ്നങ്ങളെയും ദേശീയഗാനത്തെയും അപമാനിക്കാന്‍ അനുവദിക്കില്ല’; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

Latest News

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies