'ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 02:11 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി മുൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദിനറെ വീഡിയോ. ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്കൊപ്പം വേദി പങ്കിടുകയും ഇന്ത്യക്കെതിരെ രൂക്ഷമായ ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അവാമി മുസ്ലിം ലീഗ് സ്ഥാപകനായ ഷെയ്ഖ് റഷീദ് അഹമ്മദ്. ലഷ്‌കർ കമാൻഡർമാരായ ഖാലിദ് മസൂദ് സന്ധു, ഖാരി മുഹമ്മദ് യാക്കൂബ് ഷെയ്ഖ് എന്നിവർക്കൊപ്പം വേദി പങ്കിടുന്ന വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

താൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സഈദിന്റെ അനുയായിയാണെന്ന് ഷെയ്ഖ് റഷീദ് പറയുന്നത് വീഡിയോയിൽ കേൾക്കാം. “ഞാൻ ഹാഫിസ് സഈദിന്റെ അടിമയാണ്” എന്നും മുൻ മന്ത്രി പറയുന്നുണ്ട്. പാകിസ്താന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ അവസരം മുതലെടുക്കുമെന്നും ഇന്ത്യ പാകിസ്താനെതിരെ നീങ്ങിയാൽ തകർക്കുമെന്ന്  ഭീഷണി മുഴക്കുന്നതായും വീഡിയോയിൽ കേൾക്കാം.

“ഇന്ത്യ പാകിസ്താനിലേക്ക് നോക്കിയാൽ പോലും ഞങ്ങൾ ഇന്ത്യയെ തകർക്കും. ഇന്ത്യയിൽ പക്ഷികൾ പോലും ചിലയ്‌ക്കില്ല, ക്ഷേത്രങ്ങളിലെ മണികൾ പോലും മുഴങ്ങില്ല” എന്നിങ്ങനെ പോകുന്നു വീഡിയോയിലെ ഉള്ളടക്കം.

പാകിസ്താനിൽ ഭീകരസംഘടനകളുമായി ബന്ധമുള്ളവരും രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണിൽ ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകൻ ഹാഫിസ് സഈദിന്റെ മകൻ തൽഹ സഈദ് മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് ഭീകരബന്ധമുള്ളവരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് പാകിസ്താൻ സുരക്ഷിത താവളമായി തുടരുന്നുവെന്ന ആരോപണം നേരത്തെ തന്നെ അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.  പുതിയ വീഡിയോ പുറത്തുവന്നതോടെ പാകിസ്താന്റെ ഭീകരബന്ധം വീണ്ടും അന്താരാഷ്‌ട്ര ചർച്ചയാകുകയാണ്.

Tags: PakistanLASHKAR E THOIBA
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies