ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 01:31 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയശേഷം ഒളിവിൽ പോയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷ് (31), കൊറ്റൻ സുനിൽ എന്നയാളാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഓഗസ്റ്റ് എട്ടിനാണ് രണ്ടിടങ്ങളിലായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി സുനീഷ് അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വെച്ചതോടെ ആളുകൾ സ്ഥലത്തേക്ക് എത്തിയിരുന്നു. ഇതോടെ രണ്ട് സ്ഥലങ്ങളിൽനിന്നും സുനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂന്നാഴ്ച മുമ്പാണ് തമിഴ്‌നാട്ടിൽ മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് സുനീഷ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങി അധികനാൾ കഴിയുന്നതിനുമുമ്പാണ് ആലത്തൂരിൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ജില്ലാ പൊലീസ് മേധാവി അബ്ദുൾ റാഷിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി. ദിനേശ് രാജ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ. എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം കുറുപ്പമ്പടിയിൽനിന്ന് ശനിയാഴ്ച വൈകീട്ട് സുനീഷിനെ പിടികൂടിയത്.

പൊലീസ് പറയുന്നതനുസരിച്ച് പാലക്കാട് ഉൾപ്പെടെ മറ്റ് ജില്ലകളിലും തമിഴ്‌നാട്ടിലുമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ സുനീഷിനെതിരെ 21 കേസുകളുണ്ട്. പിടിച്ചുപറി, മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.

ആലത്തൂരിലെ രണ്ട് സ്ത്രീകളെ ആക്രമിച്ച സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയതോടെ പൊലീസ് വിവിധ മേഖലകളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എറണാകുളം ഭാഗത്താണ് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം അവിടേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറുപ്പമ്പടിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ സുനീഷിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Tags: Kerala Crime NewsPalakkad Crime NewsAlathur Sexual Assault CaseAlathur Police ArrestSunish Arrest
Share
Tweet
SendShare

More News from this section

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

വന്ദേമാതരം ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കൽ: എം ടി രമേശ്

രാമായണം കേവലം കഥയല്ല, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾക്ക് പരിഹാരമാർഗം; ആഴത്തിലുള്ള പഠനം അനിവാര്യം: വി. മുരളീധരൻ എംഎൽഎ

16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

Latest News

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

മസൂദ് അസ്ഹറിന്റെ ജിഹാദി പ്രസംഗം തലയ്‌ക്ക് പിടിച്ചു; മദ്രസയുടെ പേരിൽ പിരിച്ച പണം പാകിസ്താനിലെ ഭീകരസംഘടനയ്‌ക്ക്; ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള യുവാവ് അറസ്റ്റിൽ

സ്വാതന്ത്ര്യദിനത്തിന് മുമ്പ് വൻ ഭീകരവേട്ട; ഐഎസ്ഐ ബന്ധമുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെ പേർ അറസ്റ്റിൽ, പിടിയിലായവരിൽ രണ്ട് മലയാളികളും

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies