ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 06:04 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്സലോണ: ഫുട്ബോള്‍ മൈതാനത്തെ കരുത്തനായ പ്രതിരോധതാരമായിരുന്ന ജെറാഡ് പിക്വെ ഇനി ചെസ് ലോകത്തും കരുനീക്കാനൊരുങ്ങുന്നു. മുന്‍ സ്പാനിഷ് താരം ഗ്ലോബല്‍ ചെസ് ലീഗിലെ ഫയേഴ്സ് അമേരിക്കന്‍ ഗാംബിറ്റ്സ് ഫ്രാഞ്ചൈസിയില്‍ നിക്ഷേപം നടത്തി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും ഉടമസ്ഥാവകാശമുള്ള ഫ്രാഞ്ചൈസിയാണിത്. എര്‍ലിങ്ങ് ഹാളണ്ടിന്റെ പാത പിന്തുടര്‍ന്നാണ് പിക്വെയുടെയും ചെസ് ലോകത്തേക്കുള്ള വരവ്. സ്പോര്‍ട്സ്, മീഡിയ കമ്പനിയായ കോസ്മോസിന്റെ സ്ഥാപകന്‍ കൂടിയായ പിക്വെയുടെ പുതിയ നീക്കം ചെസ്സിന്റെ ആഗോള വളര്‍ച്ചയ്‌ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കാണുന്നതാണ്.

ഫ്രാഞ്ചൈസി ലീഗുകള്‍, ഡിജിറ്റല്‍ ഉള്ളടക്കം, സ്പോണ്‍സര്‍ഷിപ്പുകള്‍, സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവയിലൂടെ ചെസ്സിനെ പരമ്പരാഗത ബോര്‍ഡ് ഗെയിം എന്നതില്‍നിന്ന് ആഗോള കായിക ഉല്‍പ്പന്നമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിക്വെയുടെ നിക്ഷേപത്തെ വിലയിരുത്തുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും അമേരിക്കന്‍ ഗാംബിറ്റ്സിന്റെ ഓഹരി ഉടമയാണ്. സെപ്റ്റംബറില്‍ ബെംഗളൂരുവില്‍ നടക്കുന്ന ഗ്ലോബല്‍ ചെസ് ലീഗിന്റെ നാലാം പതിപ്പില്‍ അമേരിക്കന്‍ ഗാംബിറ്റ്സ് മത്സരിക്കും.

ചെസ് മേഖലയിലേക്ക് നിക്ഷേപം നടത്തുന്ന രണ്ടാമത്തെ പ്രമുഖ ഫുട്ബോള്‍ താരമാണ് പിക്വെ. നേരത്തെ നോര്‍വേ ചെസിലും ടോട്ടല്‍ ചെസ് ലോക ചാമ്പ്യന്‍ഷിപ്പിലും മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് നിക്ഷേപം നടത്തിയിരുന്നു. ഫുട്ബോളിലും ബിസിനസ് രംഗത്തും വ്യത്യസ്ത മേഖലകളില്‍ സാന്നിധ്യമറിയിച്ച പിക്വെയുടെ പുതിയ നീക്കം ചെസ്സിനും കായികലോകത്തെ പ്രമുഖ താരങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ്.

Tags: Gerard Piqueinvests in Global Chess League franchiseAmerican Gambits
Share
Tweet
SendShare

More News from this section

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

9-8ന്റെ ത്രസിപ്പിക്കുന്ന ഷൂട്ടൗട്ട് വിജയം; ജംഷഡ്പൂരിനെ മറികടന്ന് മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് സെമിയില്‍

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ

Latest News

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies