ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 01:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ഐ.പി. ബിനുവിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിനെതിരെ ഗുരുതര ആരോപണം.  പോലീസുകാർ തന്നെയാണ് ഓണാഘോഷത്തിനായി ബിനുവിന് വസ്ത്രങ്ങൾ വാങ്ങി നൽകിയത്. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാരുടെ സാന്നിധ്യത്തിൽ ബിനു ഊഞ്ഞാലാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം സ്റ്റേഷനിലെ പോലീസുകാർ ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബിനുവും ആഘോഷത്തിൽ പങ്കെടുത്തത്. നഗരത്തിലെ കടയിൽനിന്ന് പോലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനൊപ്പം ബിനുവിനും വസ്ത്രം വാങ്ങിയെന്നാണ് വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ബിനുവിന് വസ്ത്രം കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.

സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് ബിനു ഉൾപ്പെടെയുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.

പോലീസ് സ്റ്റേഷനിൽ പ്രതിക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചിരുന്നത്. നഗരമധ്യത്തിലെ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാർ നോക്കിനിൽക്കെയാണ് ബിനു ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലാടിയത്. ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആർ. പ്രശാന്ത്. കഴിഞ്ഞദിവസം അദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.

മ്യൂസിയം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ഓണാഘോഷം നടന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും പ്രതിക്ക് സ്റ്റേഷനിൽ ലഭിച്ച പരിഗണനയെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.

Tags: PoliceonamI P Binu
Share
Tweet
SendShare

More News from this section

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

Latest News

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies