25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 05:11 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഫുട്‌ബോള്‍ ലോകത്ത് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി അല്‍ റിയാദിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് തുടര്‍ച്ചയായ 25 ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി റൊണാള്‍ഡോ മാറിയത്.

മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് 41കാരനായ റൊണാള്‍ഡോ പകരക്കാരനായി കളത്തിലെത്തിയത്. 83-ാം മിനിറ്റില്‍ അയ്മന്‍ യഹ്യ നല്‍കിയ ലോ ക്രോസ് ഇടതുകാലുകൊണ്ട് വലയിലെത്തിച്ചാണ് താരം ചരിത്രനേട്ടം കുറിച്ചത്. ഇതോടെ അല്‍ നസര്‍ 4-0ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

2002-03 സീസണില്‍ സ്പോര്‍ട്ടിങ് സിപിക്കായി കളിച്ചുതുടങ്ങിയ കാലം മുതല്‍ റൊണാള്‍ഡോയുടെ ഗോള്‍ വേട്ട തുടരുകയാണ്. ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ലീഗുകളിലും പോര്‍ച്ചുഗീസ് ക്ലബിനൊപ്പവും ഗോള്‍ കണ്ടെത്തിയ താരം 25 തുടര്‍ച്ചയായ ലീഗ് സീസണുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഫുട്‌ബോള്‍ താരമായി. മുന്‍ സ്വീഡിഷ് താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ 24 തുടര്‍ച്ചയായ സീസണുകളിലെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.

അല്‍ നസറിനായി അബ്ദുലെല അല്‍-അംരി, ആഞ്ചലോ ഗബ്രിയേല്‍, ജാവോ ഫെലിക്സ് എന്നിവരും ഗോളുകള്‍ നേടി. കരിയറില്‍ 1000 ഗോളെന്ന ചരിത്രനേട്ടത്തിനും റൊണാള്‍ഡോ ഇപ്പോള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുകയാണ്. ആയിരം ഗോള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 23 ഗോളുകള്‍ മാത്രമാണ് താരത്തിന് വേണ്ടത്. തുടര്‍ച്ചയായ 25 സീസണുകളിലും ഗോള്‍ കണ്ടെത്തിയ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്, നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും താരത്തിന്റെ അസാധാരണമായ ഗോള്‍ സ്‌കോറിങ് മികവിനും സ്ഥിരതയ്‌ക്കുമുള്ള മറ്റൊരു തെളിവായി.

Tags: cristiano ronaldoGOALScripts HistorySaudi Pro League
Share
Tweet
SendShare

More News from this section

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

Latest News

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies