കൊല്ലം: ഓണത്തിരക്ക് പരിഗണിച്ച് റെയില്‍വേ കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 6.45ന് കൊല്ലത്തെത്തും. ട്രെയിന്‍ നമ്പര്‍ 06052 രാവിലെ 8ന് മംഗളൂരുവില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ മടക്കയാത്രയായ 06051 കൊല്ലത്തുനിന്ന് അതേ ദിവസം രാത്രി 9 മണിക്ക് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.30ന് മംഗളൂരുവിലെത്തും.
ട്രെയിനില്‍ സെക്കന്‍ഡ് എസി ഒരു കോച്ച്, തേര്‍ഡ് എസി മൂന്ന് കോച്ചുകള്‍, സ്ലീപ്പര്‍ 10 കോച്ചുകള്‍, ജനറല്‍ നാല് കോച്ചുകള്‍ ഉള്‍പ്പെടും. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍.
ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി റെയില്‍വേ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഉത്സവകാല യാത്രാത്തിരക്ക് പരിഗണിച്ച് ഇത്തവണയും വിവിധ റൂട്ടുകളില്‍ നിരവധി പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.