51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 09:40 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റല്‍വീന്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയോട് 3-5ന് തോറ്റതോടെയാണ് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായത്. ഇതോടെ അര്‍ജന്റീനക്കെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ എണ്ണം അഞ്ചായി. സുഖ്ജീത് സിങ് രണ്ട് ഗോളുകളും ഹാര്‍ദിക് സിങ് പെനാല്‍റ്റി സ്‌ട്രോക്കിലൂടെ ഒരു ഗോളും നേടിയെങ്കിലും അര്‍ജന്റീനയുടെ ആക്രമണത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അര്‍ജന്റീന ഇന്ത്യയെ സമ്മര്‍ദത്തിലാക്കി. ഇന്ത്യക്ക് പ്രതിരോധത്തിലെ പിഴവുകള്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു.

മത്സരം തുടങ്ങി വെറും 40 സെക്കന്‍ഡിനുള്ളില്‍ അര്‍ജന്റീന ഇന്ത്യയുടെ പ്രതിരോധം ഭേദിച്ചു. വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ജോക്വിന്‍ ടോസ്‌കാനിയാണ് മനോഹരമായ ഫിനിഷിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് നിക്കോളാസ് ഡെല്‍ ടോറെയും ഗോള്‍ നേടിയതോടെ ഇന്ത്യ 0-2ന് പിന്നിലായി. പ്രതിരോധത്തില്‍ ഇന്ത്യ വരുത്തിയ ആശയക്കുഴപ്പങ്ങള്‍ അര്‍ജന്റീന തുടര്‍ച്ചയായി മുതലെടുത്തു. എന്നാല്‍ പത്താം മിനിറ്റില്‍ സുഖ്ജീത് ഇന്ത്യക്കായി ഒരു ഗോള്‍ മടക്കിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ ഉയര്‍ന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ കൂടുതല്‍ പന്ത് കൈവശം വെച്ചെങ്കിലും ആക്രമണത്തില്‍ അതിന്റെ ഗുണം ലഭിച്ചില്ല. ആദ്യ പകുതിയില്‍ 54.5 ശതമാനം പൊസഷന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ സര്‍ക്കിള്‍ എന്‍ട്രികളിലും ഷോട്ടുകളിലും അര്‍ജന്റീന വ്യക്തമായ മേല്‍ക്കൈ നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സര്‍ക്കിള്‍ എന്‍ട്രികളില്‍ അര്‍ജന്റീന 10-6ന് മുന്നിലായിരുന്നു. ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റിലും അര്‍ജന്റീനയ്‌ക്ക് 5-1ന്റെ മുന്‍തൂക്കമുണ്ടായിരുന്നു. മൂന്നാം ക്വാര്‍ട്ടറിലും അര്‍ജന്റീന ശക്തമായ ആക്രമണവുമായി തിരിച്ചെത്തി.

ഇടതുവശത്തുനിന്നുള്ള മികച്ച നീക്കത്തിനൊടുവില്‍ ടോമസ് ഡൊമെനെ ഇന്ത്യയുടെ വല കുലുക്കി. പിന്നാലെ ഇന്ത്യയുടെ പ്രതിരോധത്തിലെ മറ്റൊരു പിഴവ് മുതലെടുത്ത ഡൊമെനെ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ തന്റെ രണ്ടാം ഗോളും നേടി. ഇതോടെ ഇന്ത്യ 1-4ന് പിന്നിലായി. തുടര്‍ന്ന് ഇന്ത്യക്ക് തുടര്‍ച്ചയായി നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അവയില്‍നിന്ന് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിനെ അര്‍ജന്റീന പ്രതിരോധം കൃത്യമായി തടഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അര്‍ജന്റീന വീണ്ടും പ്രഹരിച്ചു.

മൂന്ന് ഇന്ത്യന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ലൂക്കാസ് ടോസ്‌കാനി നേടിയ ഗോളോടെ അര്‍ജന്റീന 5-1ന് മുന്നിലെത്തി. അവസാന ഘട്ടത്തില്‍ സുഖ്ജീത് ഒരു ഗോള്‍ കൂടി നേടിയതിന് പിന്നാലെ ഹാര്‍ദിക് സിങ് പെനാല്‍റ്റി സ്‌ട്രോക്കിലൂടെ മൂന്നാം ഗോള്‍ കണ്ടെത്തി. എന്നാല്‍ മത്സരം 5-3ന് അര്‍ജന്റീനയ്‌ക്ക് അനുകൂലമായി അവസാനിച്ചു. അര്‍ജന്റീനയെ രണ്ട് ഗോളിലധികം വ്യത്യാസത്തില്‍ തോല്‍പ്പിക്കുകയും ഇംഗ്ലണ്ടിനെതിരെ നെതര്‍ലാന്‍ഡ്‌സ് വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതയുണ്ടായിരുന്നുള്ളൂ. അര്‍ജന്റീനയോടേറ്റ തോല്‍വിയോടെ ആ പ്രതീക്ഷ അവസാനിച്ചു.

ലോകകപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യ ഇനി ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടും. ഓഗസ്റ്റ് 28നാണ് മത്സരം. ലോകകപ്പില്‍ മികച്ച പ്രതീക്ഷകളോടെ എത്തിയ ഇന്ത്യക്ക് മുന്നേറ്റത്തിലെ ഫിനിഷിങ് പോരായ്മകളും സമ്മര്‍ദത്തെ അതിജീവിക്കാനാകാത്തതും വീണ്ടും തിരിച്ചടിയായി. ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ 51 വര്‍ഷത്തെ കാത്തിരിപ്പ് തുടരുകയാണ്. അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചുവരാനാകും ഇന്ത്യയുടെ ശ്രമം.

Tags: india lostagainst argentinahockey world cup
Share
Tweet
SendShare

More News from this section

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies