‘പെണ്ണെല്ലാം ഓക്കെയാണ്... ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 01:07 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ‘പെണ്ണെല്ലാം ഓക്കെയാണ്… പൊരുത്തങ്ങളും ഓക്കെയാണ്. ഒരു പൊരുത്തം ഒഴിച്ച്… അതേതു പൊരുത്തം?’ — ചിരിപ്പിക്കുന്ന ചോദ്യവും അതിനേക്കാൾ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമായി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘ഓട്ടം തുള്ളൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിരിയും ചിന്തയും സാമൂഹിക വിമർശനവും ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

“ഹായ് ഫ്രണ്ട്സ്, നമസ്കാരം… ഞാൻ നിങ്ങളുടെ സ്വപ്നേഷ്…” എന്ന ആമുഖത്തോടെയാണ് ടീസറിലെ ശ്രദ്ധേയമായ രംഗം ആരംഭിക്കുന്നത്. പുത്തൻകുരിശ് സെൽഫ് ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിന് എതിർവശത്ത് പഞ്ഞിക്കൽ പാപ്പി പുതുതായി ആരംഭിക്കുന്ന ‘മാലാഖ ശവപ്പെട്ടി’ കടയ്‌ക്ക് ആശംസകൾ നേരുന്ന സ്വപ്നേഷിനെയാണ് ടീസറിൽ കാണുന്നത്.

“നിങ്ങൾക്ക് ഒരുപാട് പേർക്ക് ഉടനെ…” എന്ന് പറഞ്ഞ് സ്വപ്നേഷ് പൊട്ടിച്ചിരിക്കുന്നതോടെ രംഗം കൂടുതൽ രസകരമാകുന്നു. പിന്നാലെയാണ് വിവാഹത്തിലെ പൊരുത്തത്തെക്കുറിച്ചുള്ള സംഭാഷണം. “പെണ്ണൊക്കെ ഓക്കെയാണ്… പൊരുത്തങ്ങൾ എല്ലാം ഓക്കെയാണ്. ഒരു പൊരുത്തം ഒഴിച്ച്…” എന്ന വാക്കുകൾക്ക് “ഏതു പൊരുത്തം?” എന്ന ചോദ്യം ഉയരുമ്പോൾ അതിനുള്ള മറുപടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ശവപ്പെട്ടിക്കടയ്‌ക്ക് ആശംസകൾ നേരുന്ന സ്വപ്നേഷും പെണ്ണിന്റെ പൊരുത്തക്കേടിലെ വൈരുദ്ധ്യം കണ്ടെത്തുന്ന വനേയുമൊക്കെ ടീസറിൽ ശ്രദ്ധ നേടുന്നുണ്ട്. ചിരിപ്പിക്കുന്ന രംഗങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലേക്കുള്ള കുത്തുകളും ടീസറിലുണ്ട്.

പ്രശസ്ത നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്തിറക്കിയത്. പുറത്തിറങ്ങിയതിന് പിന്നാലെ ടീസർ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിരിയും ചിന്തയും സാമൂഹിക വിമർശനവും ഒരുമിച്ച് ചേർത്തുള്ള ഒരു കുടുംബചിത്രമായിരിക്കും ‘ഓട്ടം തുള്ളൽ’ എന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്.

തനി ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും ബന്ധങ്ങളും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നാടൻ ഫാമിലി ഹ്യൂമർ ചിത്രമായാണ് സിനിമയെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തിറക്കിയത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറാണ്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശിറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി. ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.

അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. അജി മസ്‌കറ്റാണ് പ്രൊഡക്ഷൻ സ്റ്റിൽസ് നിർവഹിക്കുന്നത്. റഫീഖ് ഖാനും മെൽബിൻ ഫെലിക്സും പ്രൊഡക്ഷൻ മാനേജർമാരാണ്. ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറാണ്.

ഗുഡ് വിൽ റിലീസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നർമ്മത്തിനൊപ്പം ഗ്രാമീണ ജീവിതവും സാമൂഹിക വിമർശനവും ചേർത്തൊരുക്കിയ ‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

Tags: SUBottam thullalG MarthandanMalayalam Family ComedyMalayalam Movie Teaser
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies