38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 05:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. മുൻ വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരുന്ന ജിതേന്ദ്ര മിശ്രയാണ് ഇനി രാമക്ഷേത്രത്തിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

38 വർഷത്തിലേറെ നീണ്ട ഇന്ത്യൻ വ്യോമസേനാ സേവന പരിചയമുള്ള ജിതേന്ദ്ര മിശ്ര നിരവധി സുപ്രധാന കമാൻഡ്, സ്റ്റാഫ് പദവികൾ വഹിച്ചിട്ടുണ്ട്. വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയിരുന്നു. 2025 ജനുവരി ഒന്നിനാണ് അദ്ദേഹം വെസ്റ്റേൺ എയർ കമാൻഡിന്റെ ചുമതലയേറ്റത്.

ഫൈറ്റർ സ്ക്വാഡ്രൺ കമാൻഡർ, ചീഫ് ടെസ്റ്റ് പൈലറ്റ്, രണ്ട് മുൻനിര വ്യോമതാവളങ്ങളുടെ എയർ ഓഫീസർ കമാൻഡിംഗ്, എയർ ഹെഡ്ക്വാർട്ടേഴ്സിലെ വിവിധ സുപ്രധാന പദവികൾ എന്നിവയും അദ്ദേഹം വഹിച്ചിട്ടുണ്ട്. അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.

മൂന്ന് പുതിയ ട്രസ്റ്റിമാരും
ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലേക്ക് മൂന്ന് പുതിയ ട്രസ്റ്റിമാരെയും നിയമിച്ചു. ഡൽഹി സ്വദേശിയായ മഹേഷ് ഭഗ്ചന്ദ്ക, അയോധ്യ സ്വദേശിയായ മദൻ മോഹൻ പാണ്ഡെ, ഷിക്കോഹാബാദ് സ്വദേശിനി നിർമല യാദവ് എന്നിവരാണ് പുതിയ അംഗങ്ങൾ.

CEO നിയമനത്തിന് വിപുലമായ തിരഞ്ഞെടുപ്പ്
എഐ അധിഷ്ഠിത സ്ക്രീനിങ്ങും മാനുവൽ വിലയിരുത്തലും ഉൾപ്പെടുത്തിയ നടപടികളിലൂടെയാണ് CEOയെ തെരഞ്ഞെടുത്തത്. 5,585 പേരാണ് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇതിൽ 3,570 പേർ അപേക്ഷാ നടപടികൾ പൂർത്തിയാക്കി. 600 മാർക്കിന്റെ മൂല്യനിർണയ സംവിധാനത്തിൽ 470-ലധികം മാർക്ക് നേടിയവരെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിച്ചു.

തുടർന്ന് 108 പേരുമായി വെർച്വൽ ആശയവിനിമയം നടത്തി. ഇതിൽനിന്ന് 16 പേരെ തെരഞ്ഞെടുത്ത് ഓഗസ്റ്റ് 11, 12 തീയതികളിൽ അയോധ്യയിൽ അന്തിമ അഭിമുഖം നടത്തി. വിരമിച്ച ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹവാരെ എന്നിവർ ഉൾപ്പെട്ട മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്.

ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് വെസ്റ്റേൺ എയർ കമാൻഡിന് നേതൃത്വം നൽകിയിരുന്ന ജിതേന്ദ്ര മിശ്രയുടെ ഭരണ-സൈനിക പരിചയം രാമക്ഷേത്ര ട്രസ്റ്റിന്റെ പുതിയ ചുമതലയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags: jithendra singhCEOAyodhya Ram JanmabhoomiAir Marshal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies