കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 08:04 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാന്‍ സാധ്യതയെന്ന് കെ.എസ്.ഇ.ബി. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതുമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കും. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കാരണം മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍നിന്ന് സ്വാപ്പ് വ്യവസ്ഥയില്‍ ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. ഇതോടെ 200 മെഗാവാട്ടിന്റെ അധിക കുറവും സംസ്ഥാനത്ത് നേരിടേണ്ടിവരും.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചതോടെ പവര്‍ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ദേശീയ തലത്തില്‍ 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. ഇതിനുപുറമെ, സെന്‍ട്രല്‍ ജനറേറ്റിങ് സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ട്. കാറ്റാടി നിലയങ്ങളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ദേശീയതലത്തില്‍ ഗണ്യമായി കുറഞ്ഞതും വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ലഭ്യതയെ ബാധിക്കാനിടയുണ്ട്. ഇക്കാര്യത്തില്‍ ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിന് എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്നുനില്‍ക്കുന്നതും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് സാധാരണ വേനല്‍ക്കാലത്ത് രേഖപ്പെടുത്തുന്ന നിരക്കിന് തുല്യമാണ്. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ വൈദ്യുതി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഏകദേശം 1,100 മെഗാവാട്ട് വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

Tags: KSEBtodayPowercut
Share
Tweet
SendShare

More News from this section

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

റിപ്പോർട്ടർ ടിവിയിൽ പോലീസ് റെയ്ഡ് ; അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതെന്ന് പിണറായി വിജയൻ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്ന് ആവശ്യം

വെള്ളാപ്പള്ളി നടേശൻ 90-ാം വയസ്സിലേക്ക്; കണിച്ചുകുളങ്ങരയിലെ വസതിയിൽ പിറന്നാൾ ആഘോഷം ഇന്ന്, പത്മഭൂഷൺ ലഭിച്ചതിന് ശേഷമുള്ള ആദ്യ ജന്മദിനം

Latest News

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies