ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളിലായി തീപിടിത്തം. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണിലുള്ള ഹല്‍ദിറാം റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. 25ലേറെ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വസുന്ധര എന്‍ക്ലേവിന് സമീപം കാന്‍സര്‍ ആശുപത്രിയുടെ പിന്നിലുള്ള ഗോഡൗണിലും തീപിടിത്തമുണ്ടായി.
തീപിടിത്തത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അതിനിടെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലെ ഫാക്ടറിയിലും തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആറ് പേര് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് പരിക്കേറ്റത്. സ്വരൂപ് നഗറിലെ ഗലി നമ്പര്‍ രണ്ടിലാണ് ജുഡോ വസ്ത്രങ്ങളും ബോക്സിങ് ഗ്ലൗസുകളും നിര്‍മിക്കുന്ന ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമാണ് തീ പടര്‍ന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഫാക്ടറിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 11.05നാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് 15 ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്ന ആര്‍ക്കും തീപിടിത്തത്തില്‍ പരിക്കേറ്റിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം നടത്തിയ തുടര്‍ച്ചയായ ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണച്ചതായി പൊലീസ് അറിയിച്ചു.















