ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളില്‍ വലിയ പുരോഗതിയുണ്ടായെന്നും രാജ്യത്തെ സ്ത്രീകള്‍ കൂടുതല്‍ സ്വയംപര്യാപ്തരും സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടവരുമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ നിന്ന് ഗുജറാത്തിലെ വഡ്നഗറിലേക്ക് സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി യാത്ര നടത്തുന്ന സേവാ യാത്രികരുമായി ഇന്ന് ഓണ്‍ലൈനായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. യാത്രികര്‍ അവരുടെ അനുഭവങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
സാമൂഹിക സേവനം, സാമൂഹിക പരിഷ്കരണം, ക്രിയാത്മകമായ മാറ്റം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും പങ്കാളിത്തത്തിലൂടെയും സംഭാവനയിലൂടെയും മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വഡ്നഗര്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയ മൂല്യങ്ങള്‍ നല്കിയ സ്ഥലമാണെന്നും കാശി ആ മൂല്യങ്ങള്‍ക്ക് സേവനത്തിന്റെ നിരവധി നിറങ്ങള്‍ പകര്‍ന്നുവെന്നും മോദി പറഞ്ഞു. യുവാക്കളും സേവനത്തിന്റെ വിവിധ മേഖലകളിലൂടെ ഈ യാത്രയെ സമ്പന്നമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സേവാ യാത്രയ്ക്കിടെ ലഭിക്കുന്ന അനുഭവങ്ങള്‍ രേഖപ്പെടുത്താനും പ്രധാനമന്ത്രി യാത്രികരോട് നിര്‍ദേശിച്ചു. യാത്രയുടെ ഓരോ ഘട്ടത്തിലെയും അനുഭവങ്ങളും കണ്ടുമുട്ടുന്ന ആളുകളില്‍ നിന്നുള്ള അറിവുകളും ഡയറിയില്‍ കുറിച്ചുവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാരണാസിയില്‍ നിന്ന് വഡ്നഗറിലേക്കുള്ള സേവാ യാത്രയുടെ ഭാഗമായി ഗ്രാമങ്ങളിലെ ജനങ്ങളുമായും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായും യാത്രികര്‍ നടത്തിയ ഇടപെടലുകളുടെ അനുഭവങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവച്ചു.















