കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 08:16 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്ത്. കാണിക്ക എണ്ണുന്നതിനിടെയാണ് പ്രതികൾ പണം മോഷ്ടിച്ചതെന്ന്  സുപ്രീം കോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. കേസിൽ സമർപ്പിച്ച ഏകദേശം 70,000 പേജുള്ള കുറ്റപത്രത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ.

കാണിക്കപ്പണം എണ്ണുന്ന കേന്ദ്രത്തിൽ നിന്ന് പണം മോഷ്ടിക്കുന്ന 105  സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി SIT വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, ബാങ്ക് രേഖകൾ, ഫോറൻസിക് ഓഡിറ്റ് എന്നിവ പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.

കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനുകൽപ് മിശ്ര, അവിനാഷ് ശുക്ല എന്ന ഷാനി, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡേ, രാമശങ്കർ മിശ്ര, രാം ശങ്കർ യാദവ് എന്ന ടിന്നു, സുഭാഷ് ശ്രീവാസ്തവ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്.

മുൻ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര, നിർമാണ ചുമതലയുണ്ടായിരുന്ന ഗോപാൽ റാവു എന്നിവരെ കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായും ഉൾപ്പെടുത്തിയിട്ടുണ്ട്. കാണിക്കപ്പണിയുടെ കൈകാര്യം ചെയ്യലിൽ ക്രമക്കേട് നടന്നെന്ന പ്രാഥമിക SIT അന്വേഷണത്തിന് പിന്നാലെ ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് ജൂൺ 25ന് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്ന് 3,000-ത്തിലധികം ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അന്വേഷണസംഘം വീണ്ടെടുത്തു. പണം ഒളിപ്പിക്കൽ, വാഹനങ്ങളിൽ കൊണ്ടുപോകൽ, പങ്കുവെക്കൽ തുടങ്ങിയ കാര്യങ്ങളാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്.

പ്രതികളുമായും അവരുടെ ബന്ധുക്കളുമായും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, വാഹനങ്ങൾ എന്നിവയും അന്വേഷണ സംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട 79.85 ലക്ഷം രൂപ ഏഴ് പ്രതികളിൽനിന്നായി പോലീസ് പിടിച്ചെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. സുഭാഷ് ശ്രീവാസ്തവയിൽനിന്ന് ഇതുമായി ബന്ധപ്പെട്ട പണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അവിനാഷ് ശുക്ല 85 തവണയും, അനുകൽപ് മിശ്ര 56 തവണയും, കരുണേഷ് പാണ്ഡേ 68 തവണയും, ലവ്കുഷ് മിശ്ര 52 തവണയും കാണിക്കപ്പണം മോഷ്ടിച്ചിട്ടുണ്ടെെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.   അനുകൽപ് മിശ്രയെ മുഖ്യ ഗൂഢാലോചനക്കാരൻ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്.

Tags: Ayodya templeDonation Theft
Share
Tweet
SendShare

More News from this section

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

Latest News

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദ്ദേശം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies